parumala

പരിശുദ്ധ പരുമല തിരുമേനിയുടെ 121–ാമത് ഓര്‍മ പെരുന്നാളിന് കൊടിയേറി. മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ കൊടിയേറ്റ് നിര്‍വഹിച്ചു. നവംബര്‍ രണ്ടുവരെയാണ് പെരുന്നാള്‍.

പള്ളിയിലെ ധൂപപ്രാര്‍ഥനയോ‌ടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ വഞ്ചിപ്പാട്ടിന്‍റെ ഈണത്തില്‍ പരുമല തിരുമേനിയുടെ ഗീതങ്ങള്‍ ആലപിച്ചുള്ള ഘോഷയാത്ര. സഭാധ്യക്ഷന്‍ പരിശുദ്ധ കാതോലിക്കാ ബാവ കൊടിയേറ്റ് നിര്‍വഹിച്ചു. വിശ്വാസികള്‍ വെറ്റില സമര്‍പ്പിച്ച് ചടങ്ങില്‍ പങ്കാളികളായി. 

ബര്‍ ഒന്നിനാണ് തീര്‍ത്ഥാടന വാരാഘോഷസമാപനം. പെരുന്നാള്‍ ദിനമായ രണ്ടിന് മൂന്നിന്മേല്‍ കുര്‍ബാന, റാസ, കബറിങ്കല്‍ ധൂപ പ്രാര്‍ത്ഥന, ശ്ലൈഹിക വാഴ്‍വ് എന്നിവയോടെ പെരുന്നാളിനു സമാപനമാകും.