എസ്കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂരിന്‍റെ കൈവെട്ട് പരാമര്‍ശത്തിന് എതിരെ സമസ്ത മലപ്പുറം ജില്ല സെക്രട്ടറി മൊയ്തീന്‍ ഫൈസി പുത്തനഴി. കൈവെട്ട് പ്രസംഗത്തിനെതിരെ മുസ്ലിം ലീഗ് നേതൃത്വത്തിനും പ്രതിഷേധമുണ്ട്.
പട്ടിക്കാട് ജാമിഅ നൂരിയ സമ്മേളനത്തില്‍ നിന്ന് ഏതാനും യുവസമസ്ത നേതാക്കളെ മാറ്റി നിര്‍ത്തിയതിനു പിന്നാലെയാണ് എസ്കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സത്താര്‍ പന്തല്ലൂരിന്‍റെ വിവാദ പരാമര്‍ശം. പ്രകോപനപരമായ വാക്കുകള്‍ സമസ്ത നേതാക്കളുടെ ഭാഗത്തു നിന്നുണ്ടാകാറില്ലെന്നാണ് സമസ്ത മലപ്പുറം ജില്ല സെക്രട്ടറി മൊയ്തീന്‍ ഫൈസി പുത്തനഴിയുടെ വാക്കുകള്‍. തീവ്രവാദത്തിനെതിരെ എന്നും ശക്തമായ നിലപാട് എടുക്കുന്ന പാര്‍ട്ടിയാണ് സമസ്തെന്നും അദ്ദേഹം പറഞ്ഞു.
സത്താര്‍ പന്തല്ലൂരിന്‍റെ പ്രസംഗത്തിനെതിരെ ലീഗിനുളളിലും ശക്തമായ വികാരം തുടരുകയാണ്. സമസ്തയുടെ പ്രധാനനേതൃത്വം തന്നെ സത്താര്‍ പന്തല്ലൂരിനെ തിരുത്തുമെന്നാണ് ലീഗ് കരുതുന്നത്.
Samastha on SKSSF Leaders cotroversy with hands chopping remark