ജക്കാർത്ത ∙ ഇൻഡോനേഷ്യൻ ലീഗിലെ പെർസലയുടെ ഗോൾകീപ്പർ ഖൊയ്റുൾ ഹുദ (38) കളിക്കിടെ ടീം അംഗവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. തെക്കൻ ജാവയിലെ സുർജയ സ്റ്റേഡിയത്തിൽ പെർസലയും സെമൻ പഡാങ്ങും തമ്മിലുള്ള മൽസരത്തിനിടെയാണു ഹുദയ്ക്കു പരുക്കേറ്റത്. പകുതി സമയത്തിനു തൊട്ടു മുമ്പു ടീമംഗവുമായി കൂട്ടിയിടിച്ചു നിലത്തു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കളി കഴിഞ്ഞയുടൻ ഹുദയുടെ മരണം ടീം പുറത്തുവിട്ടു. പെർസലയ്ക്കു വേണ്ടി അഞ്ഞൂറിലേറെ മൽസരങ്ങൾ കളിച്ചിട്ടുള്ള ഹുദ അവരുടെ മുൻ നിര താരങ്ങളിലൊന്നാണ്.
Advertisement