kerala-blasters

 

ഐഎസ്എല്ലില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ കേരളാ ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ കപ്പിലേക്ക് നേരിട്ട് യോഗ്യത നേടി. ചെന്നൈയിന്‍ എഫ്സി മുംബൈ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചതോടെയാണ് ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍കപ്പ് പ്രവേശനം. നേരത്തെ തന്നെ പ്ലേ ഓഫിലിടംപിടിച്ച ചെന്നൈയിന്‍ രണ്ടാംസ്ഥാനത്തേക്ക് മുന്നേറി.

 

ബ്ലാസ്റ്റേഴ്സ് നന്ദി പറയണം ചെന്നൈയിനോട്, സൂപ്പര്‍ കപ്പിലേക്കുള്ള വഴി സുഗമമാക്കിത്തന്നതിന്. ഗോള്‍ രഹിതമായിരുന്നു ആദ്യപകുതി. 67 ാം മിനിറ്റില്‍ പന്തുമായി കുതിക്കുകയായിരുന്ന ഗാവിലാനെ മെഹ്‌റാജുദീന്‍ വാഡു ഫൗള്‍ ചെയ്തതിന് ചെന്നൈയിന് പെനല്‍റ്റി. കിക്കെടുത്ത മിഹേലിച്ചിന് പിഴച്ചില്ല

 

തോല്‍വിയോടെ 23 പോയിന്റുമായി മുംബൈ ഏഴാംസ്ഥാനത്ത് തുടരുന്നു. മുംബൈയുടെ തോല്‍വിയോടെ 25 പോയിന്റുമായി ആറാംസ്ഥാനം നിലനിര്‍ത്തിയ ബ്ലാസ്റ്റേഴ്സ് സൂപ്പര്‍കപ്പിലേക്ക് നേരിട്ട് യോഗ്യത നേടുകയായിരുന്നു. ഐഎസ്എല്ലിലേയും ഐ ലീഗിലേയും ആദ്യ ആറുസ്ഥാനക്കാര്‍ക്ക് സൂപ്പര്‍ കപ്പിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും.