ലീഗില്‍ അവശേഷിക്കുന്ന മല്‍സരങ്ങളിലെല്ലാം ജയമാണ് ലക്ഷ്യമെന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ യങ് സെന്‍സേഷന്‍ നിഹാല്‍ സുധീഷ്. കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സ് ജയം തുടരും. മഞ്ഞപ്പടയാണ് ടീമിന്റെ അധികഊര്‍ജം. ജയം മാത്രമല്ല, തോല്‍വിയും ഉള്‍പ്പെട്ടതാണ് ഫുട്ബോള്‍ എന്ന് എറണാകുളം മഹാരാജാസ് കോളജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥി കൂടിയായ നിഹാല്‍ മനോരമ ന്യൂസിനോട് പറഞ്ഞു.