mitchel-starc

24.75 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് സ്വന്തമാക്കിയ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് ഒരു ഡെലിവറിക്ക് ലഭിക്കുക 7.36 ലക്ഷം രൂപ. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില നല്‍കിയാണ് മിച്ചല്‍ സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത ടീമിലേക്ക് എത്തിച്ചത്. ഗുജറാത്തുമായിട്ടായിരുന്നു സ്റ്റാര്‍ക്കിന് വേണ്ടി കൊല്‍ക്കത്ത കൊമ്പുകോര്‍ത്തത്. ഒടുവില്‍ വമ്പന്‍ വില ലഭിക്കുമ്പോള്‍ സ്റ്റാര്‍ക്കിന്റെ കയ്യില്‍ കിട്ടുന്ന തുക ഇങ്ങനെ...

ഐപിഎല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ 14 മല്‍സരങ്ങളാവും കൊല്‍ക്കത്ത കളിക്കുക. അങ്ങനെയെങ്കില്‍ ഓരോ മല്‍സരത്തിനും മിച്ചല്‍ സ്റ്റാര്‍ക്കിന് ലഭിക്കുക 1.76 കോടി രൂപ. ഓരോ മല്‍സരത്തിലും 24 ഡെലിവറി വീതം സ്റ്റാര്‍ക്ക് എറിഞ്ഞാല്‍ സ്റ്റാര്‍ക്കിന്റെ ഓരോ ഡെലിവറിയുടേയും വില 7.36 ലക്ഷം. 

കൊല്‍ക്കത്ത ഫൈനലില്‍ പ്രവേശിക്കുകയും സീസണില്‍ 17 മല്‍സരങ്ങള്‍ കൊല്‍ക്കത്ത കളിക്കുകയും ചെയ്താല്‍ സ്റ്റാര്‍ക്കിന്റെ ഓരോ ഡെലിവറിയുടേയും തുക 6.06 ലക്ഷമായി മാറും. മിച്ചല്‍ സ്റ്റാര്‍ക്കിന് മാച്ച് ഫീയായി ലഭിക്കുന്ന പ്രതിഫലം ഇതിന് പുറമെയാണ്. സൈനിങ് ബോണസ്, കൊല്‍ക്കത്ത കിരീടം നേടിയാല്‍ ലഭിക്കുന്ന പ്രൈസ് മണിയുടെ വിഹിതം, ടീമിനൊപ്പമുള്ള പരസ്യങ്ങളിലൂടെയുള്ള വരുമാനം, മാന്‍ ഓഫ് ദി മാച്ചായാല്‍ ലഭിക്കുന്ന തുക എന്നിവയെല്ലാം നോക്കുമ്പോള്‍ സ്റ്റാര്‍ക്കിന് ഈ സീസണില്‍ 35 കോടിയിലേറെ രൂപ കിട്ടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

Mitchel starc IPL Salary stats