car-in-pool

TAGS

‘ദി കാർ’. ഇൗ വാർത്ത അമേരിക്കയിലെ ഒരു കാറിനെ കുറിച്ചാണ്. അടുത്തിടെ ഒരു കാർ ഡ്രൈവറില്ലാതെ നീങ്ങി റോഡിലേക്ക് പോകുന്ന വിഡിയോ വൈറലായിരുന്നു. അതിന് പിന്നാലെയാണ് അടുത്ത കാർ സമൂഹമാധ്യമങ്ങളിൽ താരമാകുന്നത്. അമേരിക്കയിൽ ഫ്ലോറിഡയിലെ ഒക്‌ലൂസയിൽ നടന്ന സംഭവത്തിന്റെ ചിത്രങ്ങൾ പൊലീസ് തന്നെയാണ്  പുറത്തുവിട്ടത്.

carinpool2
car-in-pool-1

കാർ നിർത്തി ഇറങ്ങിയപ്പോൾ ഹാൻഡ് ബ്രേക്ക് ഇടാൻ വാഹനമോടിച്ചിരുന്ന യുവതി മറന്നുപോയി. അതിനുശേഷം തിരിച്ചുവരുമ്പോൾ കാർ സമീപത്തെ സ്വിമ്മിങ് പൂളിൽ മുങ്ങി കിടക്കുകയാണ്. ഇൗ സമയം വാഹനത്തിൽ ഉണ്ടായിരുന്ന  യുവതിയുടെ ഭർത്താവിനെയും മകളെയും കൂട്ടിയാണ് കാർ സിമ്മിങ് പൂളിൽ ചാടിയത്. വാഹനം ഓടിച്ചിരുന്ന യുവതി പെട്ടെന്ന് പണം എടുക്കാനായി പാർക്ക് ബ്രേക്ക് ഇടാതെ വീട്ടിൽ കയറിയതാണ് അപകടകാരണമെന്നാണ് വിശദീകരണം. സിമ്മിങ് പൂളായതിനാൽ കാറിലുണ്ടായിരുന്നവർക്ക് പരുക്കുകളൊന്നും ഏറ്റില്ല.