vineethsreenivasan

മകൻ വിഹാൻ ആദ്യമായി അയച്ച ടെക്സ്റ്റ് മെസേജിന്‍റെ സ്ക്രീന്‍ഷോട്ട് പങ്കുവച്ച് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ. വിനീത്–ദിവ്യ ദമ്പതികളുടെ മൂത്ത മകനാണ് വിഹാൻ വിനീത്. വിനീത് ദിവ്യയ്ക്ക് ഫോണില്‍ അയച്ച മെസേജിന് മകനാണ് തിരിച്ച് മറുപടി അയച്ചത്. കണ്ണൂരില്‍ വിമാനം ഇറങ്ങിയെന്ന് വിനീത് സന്ദേശമയച്ചു. വിനീത്, നിത്യ ഒ.കെ. ആണ്. വിശ്രമിക്കുകയാണ്’ എന്നായിരുന്നു തിരികെ മറുപടി ലഭിച്ചത്. തന്റെ മെസേജിന് വളരെപ്പെട്ടെന്നാണ് മറുപടി വന്നതെന്നും. പിന്നെയാണ് ഈ മെസേജ്  ദിവ്യയല്ല അയച്ചത് വിഹാൻ ആണ് അയച്ചതെന്ന് മനസിലായതെന്നും വിനീത് പറയുന്നു. 

 

‘ആറു വയസുകാരൻ വിഹാന്റെ മറുപടി ഇംഗ്ലീഷിലായിരുന്നു. ദിവ്യയെ വീട്ടിൽ നിത്യ എന്നാണ് വിളിക്കുന്നത്. വിനീത് ശ്രീനിവാസൻ തന്റെ സിനിമാ വിശേഷങ്ങളും കുടുബവുമൊത്തുള്ള ധാരാളം ചിത്രങ്ങളുമൊക്കെ  ആരാധകർക്കായി പങ്കു വയ്ക്കാറുണ്ട്. ദിവ്യ–വിനീത് ദമ്പതികൾക്ക് വിഹാൻ, ഷനയ എന്നീ രണ്ട് മക്കളാണുള്ളത്.

 

Vineeth Sreenivasan's post on social media goes viral