വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ആരോപണം നേരിടുന്ന ആലപ്പുഴയിലെ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് കലിംഗ സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്നു റജിസ്ട്രാർ പറഞ്ഞതിന് പിന്നാലെ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയ്ക്ക് വീണ്ടും ട്രോള്‍ പൂരം. നിഖിലിന്റെ സർട്ടിഫിക്കറ്റ് ഒറിജിനലാണെന്നും എംകോം പ്രവേശനത്തിൽ ക്രമക്കേടില്ലെന്നും സർട്ടിഫിക്കറ്റ് കാണാതെയാണ് വ്യാജമെന്നു വാർത്ത നൽകിയതെന്നുമായിരുന്നു ആർഷോ പറഞ്ഞത്. സ്വന്തം ആയി കോടതി, പോലീസ് മാത്രം അല്ലാ പാർട്ടിയ്ക്ക് സ്വന്തം യൂണിവേഴ്സിറ്റിയുണ്ടെന്നും, അവൻ ഏതെങ്കിലും "കലിംഗയിൽ ഇരുന്നു പഠിച്ചിട്ടുണ്ടാവും എന്നായിരിക്കും പറഞ്ഞതെന്നും, ശ്രീലങ്കൻ കളിക്കാരൻ മലിംഗയെ തെറിവിളിച്ചിട്ടു ഒരു കാര്യവുമില്ല, അങ്ങനെ പോകുന്നു ട്രോള്‍ കമന്‍റുകള്‍