ഒരിക്കലും ന്യായീകരിക്കാൻ പറ്റാത്ത കാര്യമാണ് ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ വൈസ് ചെയർമാൻ ആയിരുന്ന ടി പി ശ്രീനിവാസനെ തല്ലി വീഴ്ത്തിയതെന്ന് മുരളി തുമ്മാരുകുടി. ഒരു പതിറ്റാണ്ടു കഴിഞ്ഞും ഓരോ (തെറ്റായ) കാര്യങ്ങൾ പറഞ്ഞു അതിനെ ന്യായീകരിക്കുന്നത് കാണുമ്പോൾ കഷ്ടം തോന്നുന്നുവെന്ന് എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയെ ഉന്നമിട്ട് അദ്ദേഹം വ്യക്തമാക്കി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ഉന്നതവിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാൻ ടി.പി. ശ്രീനിവാസനെ എസ്.എഫ്.ഐ നേതാവ് തല്ലിയതിനെ ന്യായീകരിച്ച് പി.എം.ആര്‍ഷോ രംഗത്തെത്തിയിരുന്നു. ശ്രീനിവാസന്‍ തെറിപറഞ്ഞതുകൊണ്ടാണ് ഒരു വിദ്യാര്‍ഥി തല്ലിയതെന്നും അതിന് എസ്.എഫ്.ഐ മാപ്പ് പറയേണ്ട കാര്യമില്ലെന്നുമായിരുന്നു ആര്‍ഷോയുടെ വിചിത്രവാദം.
"തെറി പറഞ്ഞിട്ടില്ല എന്ന് ശ്രീനിവാസൻ പറഞ്ഞിട്ടില്ല" എന്നാണ് ഇപ്പോഴത്തെ ന്യായമെന്ന് പരിഹാസ രൂപേണ തുമ്മാരുകുടി കുറിച്ചു. അദ്ദേഹത്തിന്റെ 2016 ലെ ഫേസ്ബുക്ക് പോസ്റ്റിൽ ഇതിനെപ്പറ്റി അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇംഗ്ളീഷിൽ ഉള്ള പോസ്റ്റിന്റെ ഗൂഗിൾ മലയാള പരിഭാഷ താഴെ കൊടുക്കുന്നു
"വിദ്യാർത്ഥികളെ പ്രകോപിപ്പിക്കാൻ ഞാൻ അവരെ അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ചുവെന്ന് സൂചിപ്പിക്കുന്ന ഒരു തെറ്റായ പ്രചാരണം നടക്കുന്നത് കാണുന്നതിൽ എനിക്ക് വിഷമമുണ്ട്. ആക്രമണത്തിന് ശേഷവും ഞാൻ അവരോട് അങ്ങേയറ്റം മര്യാദയും സൗഹൃദവുമായിരുന്നുവെന്ന് വീഡിയോ ക്ലിപ്പുകൾ കാണുന്ന ആർക്കും മനസ്സിലാകും. എനിക്ക് അടുത്തെങ്ങും ഒച്ചവെക്കാൻ പോലീസുകാരില്ലായിരുന്നു. മാത്രമല്ല, ഞാൻ പറഞ്ഞതായി കരുതപ്പെടുന്ന വാക്കുകൾ എൻ്റെ പദാവലിയിലില്ല. ആരോപണം തീർത്തും അടിസ്ഥാനരഹിതമാണ്, ആക്രമണത്തെ സാർവത്രികമായി അപലപിച്ചതിലുള്ള നിരാശയിൽ നിന്നാണ് ഇത് ഉടലെടുത്തത്."
പുതിയ തലമുറ നേതൃത്വത്തിൽ പ്രതീക്ഷ ഉണ്ടാകണം എന്നാണ് എപ്പോഴും എന്റെ ആഗ്രഹമെന്നും അത് പലപ്പോഴും സാധിക്കാറില്ലെന്നും എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി ആര്‍ഷോയെ ഉന്നമിട്ട് അദ്ദേഹം ആഞ്ഞടിച്ചു.