പ്രായത്തിന്റെ അവശതകളെ മറന്ന് നവരാത്രിക്ക് നിറമാലയൊരുക്കുകയാണ് തിരുവല്ല സ്വദേശിനി 80കാരി ഇന്ദിരാമ്മ. നവരാത്രികാലത്ത് പരമ്പരാഗതമായ രീതിയിൽ ഒൻപതുതരം മാലയൊരുക്കണമെന്നാണ് ഇന്ദിരാമ്മുടെ പക്ഷം. നിരവധി ആളുകളാണ് ഇന്ദിരാമ്മയുടെ പൂമാല തേടിയെത്തുന്നത്.
രാവിലെ ക്ഷേത്രദർശനം. പിന്നെ പൂ ശേഖരിക്കൽ. കുട്ടയിലായ പൂക്കളെല്ലാം കൂട്ടിക്കെട്ടി മാലയുടെ രൂപത്തിലേക്ക്. ഓരോ നവരാത്രി ദിനങ്ങളിലും ദേവിയുടെ ഭാവം മാറുമെന്നും അതനുസരിച്ച് പൂമാലയുടെ നിറത്തിലും മാറ്റം വരുത്തണമെന്നും ഇന്ദിരാമ്മ പറയുന്നു. വെള്ളയരളി, നന്ത്യാർവട്ടം തുടങ്ങിയ സ്വാതിക പ്രാധാന്യമുള്ള നിറങ്ങളിൽ തുടങ്ങി ദശപുഷ്പമാല വരെ. വർഷങ്ങളായി പ്രദേശത്തെ 12ലധികം ക്ഷേത്രങ്ങളിലേക്കും നിറമാല ഒരുക്കുന്നത് ഇന്ദിരാമ്മ തന്നെ. തമിഴ്‌നാട് കെട്ടില്‍ നിന്ന് വ്യത്യസ്തമായി മാലപ്പുല്ല് വച്ച് ഉണ്ടമാല കെട്ടുന്ന രീതിയിലാണ് മാലകെട്ടൽ.
Many people come to collect Indiramma's poomala
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.