naina-1-

‘നൈന, നീ എന്ത് സുന്ദരിയാണ്..’ ഇന്ത്യന്‍ അവതാറായ എഐ സുന്ദരി നൈനയോട് ആരാധകര്‍ പറഞ്ഞതാണ്. വിര്‍ച്ച്വല്‍ ഇന്‍ഫ്ലുവര്‍ കൂടിയായ നൈനയ്ക്ക് 2 ലക്ഷത്തിനോട് അടുത്ത് ഫോളോവേഴ്സുമുണ്ട്. ഫിക്ഷനും യാഥാര്‍ഥ്യവും തമ്മിലുള്ള രേഖയ്ക്ക് ഇപ്പോള്‍ പ്രസ്ക്തി കുറഞ്ഞുവരികയാണ്. നിര്‍മിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഇത്തരം വ്യക്തികള്‍ക്ക് ആളുകളുടെ ഇടയിലുള്ള സ്വീകാര്യതയും ഏറി വരികയാണ്. അവരുടെ ഇടയില്‍ മുന്‍ നിരക്കാരിയാണ് നൈന എന്ന ഇന്ത്യന്‍ അവതാര്‍.

 

2022ലാണ് നൈനയെ സൃഷ്ടിക്കുന്നത്.  അവതാര്‍ മെറ്റ ലാബ്സ് എന്ന കമ്പനിയാണ് ഇതിന് പിന്നില്‍. ഝാന്‍സിയില്‍ നിന്നുള്ള 22കാരി എന്ന നിലയിലാണ് നൈനയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെടുത്തുന്നത്. അധികം വൈകാതെ തന്നെ സൈബര്‍ ലോകം നൈനയെ ഏറ്റെടുത്തു. 

 

ഫാഷന്‍ ഫോട്ടോഷൂട്ടുകള്‍, മോഡലിങ്, യാത്രകള്‍, ബ്രാന്‍ഡ് കൊളാബൊറേഷനുകള്‍ എല്ലാം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു.  

 

ലോകോത്തര ഫാഷന്‍ ബ്രാന്‍ഡുകളും ഭക്ഷണ ബ്രാന്‍ഡുകളും ഉള്‍പ്പെടെയുള്ളവര്‍ നൈനയോടൊത്ത് ബസിനിസ് കൊളാബൊറേഷന് വരെ മുന്നോട്ട് വന്നു. വിര്‍ച്ച്വല്‍ ഇന്‍ഫ്ലുവേഴ്സിനുള്ള അനന്തമായ സാധ്യതയാണ് നൈന.

 

സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരില്‍ 58 ശതമാനവും കുറഞ്ഞത് ഒരു വിര്‍ച്ച്വല്‍ ഇന്‍ഫ്ലുവന്‍സറെയെങ്കിലും പിന്തുടരുന്നുണ്ടെന്നാണ് കണക്കുകള്‍. സംസാര ശൈലിയിലും, വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിലും ഉള്‍പ്പെടെ അവര്‍ മനുഷ്യരെപ്പോലെയാണ്. ടാര്‍ജറ്റ് ഓഡിയന്‍സിലേക്ക് കൃത്യമായി എത്താന്‍ കഴിയുന്നതും ഇതുകൊണ്ടാണ്.