brown-spider

വിഷമുള്ള ചിലന്തി ചുണ്ടിൽ കടിച്ചതിന് പിന്നാലെ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്രൗൺ റെക്ലൂസ് എന്ന ഇനത്തിൽപ്പെട്ട മാരക വിഷമുള്ള ചിലന്തിയാണ് സ്ത്രീയെ കടിച്ചത്. യുഎസ് സ്വദേശിനി ഷെറി കയാക്കിങ്ങ് ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ചിലന്തി കടിക്കുന്നത്. ചിലന്തി ചുണ്ടിൽ കടിച്ചെങ്കിലും ആദ്യം ഇവർ അത് കാര്യമാക്കിയില്ല. എന്നാൽ പിറ്റേദിവസം ചുണ്ട് തടിച്ച് വീർക്കുകയും വേദന സഹിക്കാവുന്നിതനും അപ്പുറമാകുകയും ചെയ്തു. 

ഞാൻ മരുന്നുകൾ കഴിച്ചിട്ടും കുറഞ്ഞില്ല. ആശുപത്രിയിലേക്ക് പോയി. ഗുരുതരാവസ്ഥയിലായി. ഞാൻ മരിക്കുമെന്ന് കരുതി.  ദിവസത്തേക്ക് ബോധം നഷ്ടപ്പെട്ടു. ബ്രൗൺ റെക്ലൂസ് ചിലന്തികളുടെ വിഷം വളരെ അപകടകരമാണ് എന്ന് ഡോക്ടർമാർ പറഞ്ഞു. 5 ദിവസങ്ങൾക്ക് ശേഷമാണഅ ബോധം ലഭിച്ചത്. വേദവയും നീരും പിന്നീട് കുറഞ്ഞു. ഇപ്പോൾ കുറച്ചൊക്കം ഭേദമായി. എന്നാലും മരുന്നുകൾ തുടരുന്നുണ്ട്. ഷെറി തനിക്കുണ്ടായ അനുഭവം വിവരിക്കുന്നത് ഇങ്ങനെ.