ഈ മഴക്കാലത്തിന്‍റെ വന്യത അറിയണമെങ്കില്‍ കടലും കോളും കണ്ടാല്‍ മതി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളം കടന്നു പോകുന്ന മഴദിനങ്ങളുടെ നേര്‍കാഴ്ചയാണിത്. കാലവര്‍ഷം ഇങ്ങ് എത്തിയിട്ടില്ല. അതിന് മുന്‍പുള്ള വേനല്‍ മഴ പോലും കേരളത്തെയാകെ വെള്ളത്തില്‍ മുക്കുകയാണ്. കനത്ത മഴ ദിവസങ്ങളായി നീണ്ടു നില്‍ക്കുകയാണ്. മിക്കവാറും ജില്ലകളില്‍ റെഡ് അലര്‍ട്ടോ, ഓറഞ്ച് അലര്‍ട്ടോ. തിരപ്രദേശമെന്നോ മലയോരമെന്ന് വ്യത്യാസമില്ലാതെ എല്ലായിടത്തും മഴ ലഭിക്കുന്നു എന്നതാണ് പ്രത്യേക. കാലവര്‍ഷത്തിന്‍റെ അതേരീതിയില്‍ മഴപെയ്യുന്നൊരു സാഹചര്യം. യഥാര്‍ഥ മഴക്കാലം വരുമ്പോള്‍ കേരളം കടന്നു പോകുന്നത് എന്തായിരിക്കും?