kerala-rain

ഉരുള്‍പൊട്ടലും കനത്തമഴയും തകര്‍ത്ത വയനാട്ടില്‍ കാലവര്‍ഷത്തില്‍ ഗണ്യമായ കുറവെന്ന് കാലാവസ്ഥാ വകുപ്പ്.  മണ്‍സൂണ്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കേരളത്തില്‍ മൂന്ന് ജില്ലകളിലാണ് മഴയുടെ കുറവ് രേഖപ്പെടുത്തിയത്. വയനാട്, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴ കുറഞ്ഞത്. 

 

ഇതുപോലെ പെരുമഴയും തുടര്‍ന്ന് ഒരുപ്രദേശത്തെയാകെ ഒഴുക്കിക്കൊണ്ടുപോയ ഉരുള്‍പൊട്ടലുമുണ്ടായ വയനാട്ടില്‍ പോലും മണ്‍സൂണ്‍ മഴ കുറഞ്ഞതായി കാലാവസ്ഥാ വകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. സാധാരണ ജൂണ്‍ ഒന്നു മുതല്‍ ഇതുവരെ ലഭിക്കേണ്ട മഴയില്‍ വയാനാട് ജില്ലയില്‍ 29 ശതമാനത്തിന്‍റെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഇടുക്കിയില്‍ 30 ഉും എറണാകുളത്ത് 23 ഉും ശതമാനം വീതമാണ് മഴ കുറഞ്ഞത്. 

ജൂണ്‍ മുതല്‍ ഇതുവരെ സംസ്ഥാനത്താകെ കിട്ടേണ്ടത് 1777 മില്ലീ മീറ്റര്‍ മഴയാണ്, കിട്ടിയത് 1603 മില്ലീമീറ്ററും . പത്തു ശതമാനത്തോളം മഴ കുറഞ്ഞു. ഏറ്റവും കൂടുതല്‍ മഴകിട്ടിയത് കണ്ണൂരും തിരുവനന്തപുരത്തുമാണ്. സാധാരണയെക്കാള്‍ 16 ഉും 14 ഉും ശതമാനം വീതം മഴ അധികം ലഭിച്ചു. സെപ്റ്റംബര്‍ മാസത്തില്‍ പൊതുവെ നല്ല മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. പടിഞ്ഞാറന്‍ തീരത്തുള്ള സംസ്ഥാനങ്ങളിലെല്ലാം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. 

ENGLISH SUMMARY:

Three districts in Kerala have recorded less rainfall