അതിതീവ്രമഴയില്‍ തൃശൂര്‍ മുങ്ങി. രാവിലെയുണ്ടായ തീവ്രമഴയില്‍ റോഡുകളില്‍ വെള്ളം നിറഞ്ഞതോടെ നഗരം സ്തംഭിച്ചു. മിന്നലില്‍ ജില്ലയില്‍ രണ്ടു പേര്‍ മരിച്ചു. വീടിനകത്തും ശുചിമുറിയ്ക്കുള്ളിലും ഉണ്ടായിരുന്നവരാണ് മിന്നലേറ്റ് മരിച്ചത്. വലപ്പാട് കോതകുളത്താണ് നാല്‍പത്തിരണ്ടുകാരി നിമിഷ ശുചിമുറിയില്‍ മിന്നലേറ്റു മരിച്ചത്. ശുചിമുറിയുടെ കോണ്‍ക്രീറ്റ് വരെ തകര്‍ന്നു. അത്രയും ശക്തമായിരുന്നു മിന്നല്‍. വേലൂര്‍ കുറുമാലില്‍ അന്‍പതുകാരന്‍ ഗണേശനാണ് മിന്നലേറ്റു മരിച്ച രണ്ടാമത്തെയാള്‍. വീടിനകത്തിരിക്കുമ്പോഴായിരുന്നു മിന്നലേറ്റത്. അതിതീവ്രമഴ തൃശൂര്‍ നഗരത്തെ വലച്ചു. റോഡുകളില്‍ വെള്ളം ഉയര്‍ന്നു. വാഹനങ്ങള്‍ വഴിയില്‍ നിര്‍ത്തിയിട്ടു. ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളും വഴിയില്‍ കുടുങ്ങി. ചെമ്പൂക്കാവ് ക്രോസ് ലെയ്നില്‍ വീടുകള്‍ വെള്ളത്തില്‍ മുങ്ങി. കാന കോണ്‍ക്രീറ്റ് കട്ടയിട്ട് അടച്ചതായിരുന്നു ചെമ്പൂക്കാവിലെ വെള്ളക്കെട്ടിനു കാരണം. കാല്‍നടയാത്രക്കാര്‍ വെള്ളക്കെട്ടില്‍ വീണു.