vehicle-attack

TOPICS COVERED

സേലം കൊച്ചി ദേശീയപാതയില്‍ മലയാളികള്‍ സഞ്ചരിച്ച കാറിന് നേരെ മുഖംമൂടി സംഘത്തിന്‍റെ ആക്രമണം. മൂന്ന് കാറുകളിലായെത്തിയ അക്രമിസംഘത്തില്‍ നിന്ന്   യാത്രക്കാരായ യുവാക്കള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സിനിമാരംഗങ്ങളെ വെല്ലുന്ന ചേസിന്‍റെയും ആക്രമണത്തിന്‍റെ നിര്‍ണായക ദൃശ്യങ്ങള്‍ മനോരമ ന്യൂസ് പുറത്തുവിട്ടു. കൊല്ലാനായിരുന്നു ലക്ഷ്യമെന്നും കുന്നത്തുനാട് പൊലീസ് പരാതി പരിഗണിച്ചില്ലെന്നും ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട യുവാക്കള്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു. കസബ പൊലീസും മധുക്കര പൊലീസും സംയുക്തമായാണ് പ്രതികള്‍ക്കായുള്ള അന്വേഷണം. നടപടികള്‍ എന്തൊക്കെ ?

 
ENGLISH SUMMARY:

Madukkara malayali vehicle attack case