sarin-cpm

പി.സരിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ സി.പി.എം സമ്മേളനത്തില്‍ കടുത്ത വിമര്‍ശനം. തിരുവനന്തപുരം വഞ്ചിയൂര്‍ ഏരിയ സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികളാണ് പാര്‍ട്ടി നിലപാടിനോട് രൂക്ഷമായി പ്രതികരിച്ചത്.  ഇന്നലെ വരെ കോണ്‍ഗ്രസായിരുന്നയാളെ എന്തിന് സ്ഥാനാര്‍ഥിയാക്കണമെന്ന് അംഗങ്ങള്‍ ചോദിച്ചു. പാര്‍ട്ടിയുടെ അടവു നയത്തിന്‍റെ ഭാഗമെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ മറുപടി. അന്‍വര്‍ ഉള്‍പ്പടെയുള്ളവര്‍  വഴിമാറിയത് ഓര്‍ക്കണമായിരുന്നുവെന്നും അംഗങ്ങള്‍ പറഞ്ഞു. ജില്ലാ കമ്മിറ്റിക്ക് വേണ്ടി  കടകംപള്ളി സുരേന്ദ്രനാണ് മറുപടി പറഞ്ഞത്. 

അതേ സമയം പാലക്കാട്ട് കോണ്‍ഗ്രസിനെതിരായ കള്ളപ്പണ ആരോപണത്തില്‍ വെട്ടിലായി സി.പി.എം. കള്ളപ്പണവിവാദം ഷാഫി പറ‍മ്പില്‍ ആസൂത്രണം ചെയ്ത നാടകമാണെന്ന് പി.സരിന്‍ നിലപാട് മാറ്റിയതാണ് സി.പി.എമ്മിനെ കൂടുതല്‍ കുഴപ്പത്തിലാക്കിയത്. സരിന്‍റെ വാദം നേതൃത്വം തള്ളി. ഗോള്‍പോസ്റ്റ് വീണ്ടും വീണ്ടും മാറ്റി ഞങ്ങളെക്കൊണ്ട്് ഗോളടിപ്പിക്കല്ലേയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു.

ENGLISH SUMMARY:

P. Sarin was strongly criticized in the CPM conference for making him a candidate. The representatives who participated in the Thiruvananthapuram Vanchiyur area