എസ്എഫ്ഐയിൽ നിന്ന് എഐഎസ്എഫിൽ ചേർന്ന വിദ്യാർഥിക്ക് എസ്എഫ്ഐ നേതാവിന്റെ അസഭ്യ വർഷവും ഭീഷണിയും. കൊല്ലം പുനലൂർ എസ്എൻ കോളജ് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റായിരുന്ന വിഷ്ണു മനോഹരനാണ് ഭീഷണി. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ ആരോമലാണ് ഭീഷണിപ്പെടുത്തിയതെന്ന് വിഷ്ണു പറഞ്ഞു. എസ്എഫ്ഐക്കെതിരെ പറഞ്ഞാൽ നേരിടേണ്ടി വരുന്ന കാര്യങ്ങള്‍ പറഞ്ഞാണ് വിഷ്ണു മനോഹരനെ ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ ഏഴിന് മറ്റൊരാളുടെ ഫോണിലൂടെ വിളിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ ആരോമലാണ് ഭീഷണിപ്പെടുത്തിയതെന്ന് വിഷ്ണു പറഞ്ഞു. സ്വാതന്ത്യം ജനാധിപത്യം സോഷ്യലിസം എന്നതല്ലേ എസ്എഫ്െഎയെന്ന് വിഷ്ണു ചോദിക്കുമ്പോള്‍ നിനക്ക് സ്വാതന്ത്യം കുറച്ചു തരാനാണ് തീരുമാനമെന്ന് മറുപടി കോളജിലെ സാംസ്കാരിക സംഘടനയിൽ ചേരുന്നതുമായി ബന്ധപ്പെട്ടുണ്ട് തർക്കം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് എസ്എഫ്െഎ ഭാരവാഹിത്വം ഉപേക്ഷിച്ച് വിഷ്ണു എെഎഎസ്എഫില്‍ ചേര്‍ന്നത്. ആരോമലിനെതിരെ നിയമപരമായി മുന്നോട്ടുപോകാനാണ് എെഎഎസ്എഫ് നേതൃത്വത്തിന്റെ തീരുമാനം ആരോമലോ, എസ്എഫ്െഎ നേതൃത്വമോ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ജില്ലയിലെ മിക്ക കലാലയങ്ങളിലും എസ്എഫ്െഎ എെഎഎസ്എഫ് തമ്മിലടി ഏറെ നാളായി.നിലവില്‍ക്കുന്നതാണ്.വിഡിയോ കാണാം