രാവിലെ എഴേ കാലോടെ, മൂടൽ മഞ്ഞുകൾക്കിടയിലൂടെ ഒരു നേരത്ത രേഖയായി സാൻ ഫെർണാണ്ടോ വിഴിഞ്ഞം തുറമുഖത്തിൻ്റെ ഔട്ടർ പോയിൻ്റിൽ പ്രത്യക്ഷപ്പെട്ടു. പതിയെ അവൾ പൂർണ രൂപത്തിൽ അനാവൃതയായി. പതിഞ്ഞ വേഗതയിൽ ബ്രേക്ക് വാട്ടറിന് സമീപത്തേക്ക്. അവിടെ നിന്നും തുറമുഖം കപ്പലിൻ്റെ കടിഞ്ഞാൺ ഏറ്റെടുത്തു. ക്യാപ്റ്റൻ തുഷാറിൻ്റെ കമാൻഡിൽ നാല് ടാഗ് ഷിപ്പികൾ ' സാൻ ഫെർണാണ്ടോ ' യെ മുന്നോട്ട് നയിച്ചു. ബ്രേക്ക് വാട്ടറിൽ പ്രവേശിച്ചതോടെ ആചാരപരമാ വാട്ടർ സല്യൂട്ട്. ഒടുവിൽ കൃത്യം 9.30്ന് അവള് ബെർത്ത് തൊട്ടു. വലിയ വടങ്ങൾ കൊണ്ട് ബെർത്തിൽ ബന്ധിപ്പിച്ച് മൂറിങ് പൂർത്തിയാക്കി. അതോടെ പതിറ്റാണ്ടുകളുടെ സ്വപ്നം യാഥാർത്ഥ്യമായി. കപ്പലിനെ വരവേൽക്കാൻ തുറമുഖ മന്ത്രി വി.എൻ വാസവൻ, മന്ത്രി ജി.ആറ് അനിൽ, എം വിൻസൻ്റ് എംഎൽഎ തുടങ്ങിയവർ സന്നിഹിതരായിരുന്നു. കപ്പലിൽ നിന്ന് രണ്ടായിരത്തോളം കണ്ടെയ്നറുകൾ ഇറകക്കി തുടങ്ങി. ശേഷം നാളെ രാത്രിയോടെ കപ്പൽ മടങ്ങും. നാളെയും മാറ്റന്നാളും എത്തുന്ന ഫീഡർ ഷിപ്പുകൾ കണ്ടെയ്നറുകൾ മറ്റും. തുടർന്ന് വിവിധ ഇന്ത്യൻ തുറമുഖങ്ങളിലേക്ക് കൊണ്ടുപോകും. ഇതോടെ തുറമുഖത്തിൻ്റെ ടെസ്റ്റ് റണിൻറെ ആദ്യ ഘട്ടം പൂർത്തിയാകും.