അര്‍ജുനുവേണ്ടിയുള്ള തിരച്ചില്‍ അതിനിര്‍ണായകമായ ഘട്ടങ്ങളിലേക്ക്. ഒടുവിലത്തെ ഡ്രോണ്‍ പരിശോധനയിലും മനുഷ്യസാന്നിധ്യം കണ്ടെത്താനായില്ല. അതേസമയം, വെള്ളത്തിനടിയിലുള്ളത് അര്‍ജുന്‍ ഓടിച്ച ലോറിതന്നെയെന്ന് ദൗത്യസംഘം ഉറപ്പിച്ചു. നാല് ലോഹ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ നമ്പ്യാര്‍ വ്യക്തമാക്കി. റോഡിന്റെ സുരക്ഷാ ബാരിയര്‍, ടവര്‍, ലോറിയുടെ ഭാഗങ്ങള്‍ ,ടാങ്കര്‍ കാബിന്‍ എന്നിവയാണ് കണ്ടെത്തിയത്. കാബിന്‍ ടാങ്കറിന്റേതെന്ന് ദൗത്യ സംഘത്തലവന്‍ വ്യക്തമാക്കി. കരയില്‍ നിന്ന് 50 മീറ്റര്‍ ദൂരെയാണ് ഇവ കണ്ടെത്തിയിരിക്കുന്നത് . അര്‍ജുന്റെ ലോറിയുടെ കാബിന്‍ വിട്ടുപോകാന്‍ സാധ്യതയില്ലന്നും വാഹന കമ്പനിയുമായി സംസാരിച്ചുവെന്നും ഇന്ദ്രബാലന്‍ നമ്പ്യാര്‍ വ്യക്തമാക്കി.  രാത്രി വീണ്ടും ഡ്രോണ്‍ പരിശോധന നടത്താനാണ് നിലവിലെ തീരുമാനം .അടിയൊഴുക്ക് ശക്തമായതിനാല്‍ മുങ്ങല്‍ വിദഗ്ധര്‍ ഇറങ്ങുന്നത് ദുഷ്കരമാണെന്നും ഇന്ദ്രബാലന്‍ പറഞ്ഞു.

Special programme on Arjun rescue mission: