HD-Arjun-N

TOPICS COVERED

കേരളവും കര്‍ണാടകയും മാത്രമല്ല രാജ്യമൊന്നാകെ ഉറ്റുനോക്കുന്ന രക്ഷാപ്രവര്‍ത്തനത്തനമാണ് കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചില്‍ അകപ്പെട്ട അര്‍ജുനെ കണ്ടെത്താനായി നടക്കുന്നത്. കാണാതായി ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. സോഷ്യല്‍ മീഡിയയും വിഷയം ഏറ്റെടുത്തു. 

കാണാതായ ലോറിയും അര്‍ജുനും പുഴയിലാണോ മണ്ണിനടിയിലാണോ എന്ന ആശയക്കുഴപ്പത്തില്‍ നിന്ന രക്ഷാപ്രവര്‍ത്തനം. മണ്ണിനടിയില്‍ അര്‍ജുനില്ലെന്ന് ഉറപ്പായതോടെ കുത്തിയൊഴുകുന്ന ഗംഗാവലി പുഴയിലെ ആഴങ്ങളിലേക്കും തിരച്ചില്‍ ആരംഭിച്ചു. 

 

ഒടുവില്‍ തിരഞ്ഞ് തിരഞ്ഞ് പുഴയില്‍ ലോഹഭാഗങ്ങള്‍ കണ്ടെത്തിയെന്നും അത് ഒരു ട്രക്കിന്‍റേതാണെന്നും ആ ലോറി അര്‍ജുന്‍റേതാണെന്നും ഔദ്യോഗിക സ്ഥിരീകരണം വരുന്നു. ഗംഗാവാലി പുഴയിലെ ആഴങ്ങളില്‍ എവിടെയോ അര്‍ജുന്‍ ഉണ്ടെന്ന് മനസിലാക്കിയതോടെ തിരച്ചില്‍ വീണ്ടും ശക്തമാക്കി. 

തിരച്ചിലിനായി എന്‍ഡിആര്‍എഫ് സംഘവും സൈന്യവും നേവിയും സര്‍വ്വ സജ്ജമായി രംഗത്തുണ്ടെങ്കിലും 11ാം നാളിലും അര്‍ജുനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അര്‍ജുനെ കാണാമറയത്ത് ഒളിപ്പിച്ച പ്രകൃതി തന്നെ ഇന്നും വില്ലനായി. ശക്തമായ അടിയൊഴുക്ക് ഇന്നും ഡൈവിങ് സംഘത്തിന്‍റെ കാഴ്ച മറച്ചു.

ബൂം എക്സ്കവേറ്ററും ഡ്രോണും ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ടെങ്കിലും അര്‍ജുന്‍ എവിടെയെന്ന ചോദ്യം ഇപ്പോളും അവശേഷിക്കുകയാണ്.

ENGLISH SUMMARY:

Special Programe About Arjun Missing Case