നാണിച്ച് തലകുനിച്ച് നില്‍ക്കുന്നു മലയാള സിനിമ. ഇന്നും വെളിപ്പെടുത്തലുകള്‍ തുടര്‍ന്നു. നിഷേധിച്ച് ആരോപണവിധേയരായവരില്‍ ചിലര്‍ രംഗത്തെത്തി. താരസംഘടനയ്ക്ക് വീഴ്ചയുണ്ടായി എന്ന് വിമര്‍ശനവുമായി ചില താരങ്ങള്‍ നിലപാടറിയിച്ചു. ഇതിനിടെ സിനിമയിലെ ലൈംഗികപീഡന ആരോപണങ്ങളില്‍ പ്രത്യേക സംഘം അന്വേഷണവും തുടങ്ങി. താരങ്ങളുടെ പ്രഭ കെടുത്തി പ്രതികൂട്ടിലാക്കുന്നു ഈ തിങ്കളും.