TOPICS COVERED

'നമ്പര്‍ വണ്‍ കേരളത്തിലെ അതിപ്രശസ്​തമായ പൊലീസ് സേനയില്‍ പുഴുക്കുത്തുണ്ട്,' പറയുന്നത് സംസ്ഥാന ആഭ്യന്തരവകുപ്പിന്‍റെ തലവന്‍ കൂടിയായ മുഖ്യമന്ത്രി. അങ്ങനെയെങ്കില്‍ അത്തരം പുഴുക്കുത്തുകളെ ഒഴിവാക്കുക തന്നെ വേണം. പക്ഷേ അത് ആര്‍ക്കെങ്കിലുമിട്ട് കുത്താനാകരുത്, ആരുടെയെങ്കിലും കുത്ത് പ്രതിരോധിക്കാനുമാകരുത്. എന്താണ് നമ്മുടെ ആഭ്യന്തര വകുപ്പില്‍ നടക്കുന്നത്? ചോദ്യം ആദ്യം തൊടുത്തത് ആഭ്യന്തര മന്ത്രിയുടെ പക്ഷത്തെ ഒരു എംഎല്‍എ തന്നെയാണ്. ആരോപണവിധേയന്‍ മുഖ്യമന്ത്രിയുടെ വിശ്വസ്​തനായ എഡിജിപി. ഒടുവില്‍ പൊതുവേദിയില്‍ ആ പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം പ്രഖ്യാപിച്ച് പിണറായി വിജയന്‍റെ അസാധാരണ നീക്കം. പ്രശ്​നം കുത്തോ പുഴുക്കുത്തോ? 

ENGLISH SUMMARY:

Special program on the action against ADGP MR Ajith Kumar