കലാപം കലുഷിതമായ നാളുകളില്‍ മണിപ്പുരിന്‍റെ വേദനയ്ക്കൊപ്പം കേരളം നിന്നുവെന്ന് മണിപ്പുര്‍ എം.പി ബിമോല്‍ അകൊയ്ജം. മണിപ്പുരിന്‍റെ വേദന മാനവരാശിയുടെ വേദന കൂടിയാണെന്നും മറ്റ് ചിലരൊക്കെ ആ വേദന കാണാതിരുന്നപ്പോഴാണ് കേരളം കൂടെ നിന്നതെന്നും അദ്ദേഹം മനോരമന്യൂസ് കോണ്‍ക്ലേവില്‍ പറഞ്ഞു. മണിപ്പുരില്‍ നിന്നും ഒരുലക്ഷത്തിപതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അകൊയ്ജം ജയിച്ചത്. ഇത് ജനങ്ങളുടെ ശക്തിയാണെന്നും ജനങ്ങളുടെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.