സംസ്ഥാനത്ത് അഞ്ച് വര്‍ഷത്തിനകം എയിംസ് വരുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. വന്നില്ലെങ്കില്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും അദ്ദേഹം മനോരമന്യൂസ് കോണ്‍ക്ലേവില്‍ പറഞ്ഞു. എയിംസിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളടക്കം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയാല്‍ അതിന്‍മേല്‍ വൈകാതെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.താന്‍ പച്ചയായ മനുഷ്യനാണെന്നും ന്യായമില്ലാത്ത എതിരൊലിയുമായി ആരുവന്നാലും ‘കലിപ്പി’ലാകുമെന്നും കേന്ദ്രമന്ത്രി സുരേഷ്ഗോപി. മനോരമ ന്യൂസ് കോണ്‍ക്ലേവിന്‍റെ സമാപനവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തകരുടെ ശബ്ദത്തെ ജനങ്ങളുടെ ശബ്ദമായി കാണുന്നില്ലെന്നു പറഞ്ഞ അദ്ദേഹം മാധ്യമങ്ങളുടേത് ദുസ്വാതന്ത്ര്യമാണെന്നും വിമര്‍ശിച്ചു.  വി‍ഡിയോ കാണാം.

ENGLISH SUMMARY:

Manorama news conclave 2024 Suresh gopi