TOPICS COVERED

ശ്രുതിയെ തനിച്ചാക്കി ജെൻസൻ തിരിച്ചു വരാത്ത ദൂരത്തേക്ക് മടങ്ങി. ഉള്ള് പിടയുന്ന വേദനയോടെയും പ്രാർഥനയോടെയും ആണ്ടൂർ നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. ശ്രുതിയെ അവസാനമായി കാണിച്ച ശേഷമാണ് മൃതദേഹം സംസ്കരിച്ചത്. നൂറുകണക്കിനാളാണ് ജെൻസന്റെ നാടായ ആണ്ടൂരിലെത്തിയത്. ചലനമറ്റ ജെൻസനെ കണ്ട് എല്ലാവരുടെയും ഉള്ള് പിടഞ്ഞു. മുമ്പ് ഒരു തവണ പോലും കണ്ടിട്ടില്ലാത്തവർ, കണ്ട് പരിചയം പോലുമില്ലാത്തവർ... എല്ലാവരും തേങ്ങി.വിഡിയോ കാണാം

ENGLISH SUMMARY:

Wayanad Jenson Sruthy story