കശ്മീർ പഴയ കശ്മീരല്ല. വേനല്‍ ചൂട് കടുത്തിരിക്കുന്നു. വീടുകളിൽ എസി ഘടിപ്പിച്ചു തുടങ്ങി. 2014ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം രാഷ്ട്രീയ കാലാവസ്ഥയും ഏറെ മാറിയിരിക്കുന്നു. ജമ്മുകാശ്മീരിൽ ജനാധിപത്യം പുനസ്ഥാപിക്കണമെന്ന സുപ്രീംകോടതി ഉത്തരവാണ് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കാൻ സർക്കാരിനെ നിർബന്ധിതരാക്കിയത്. അതിനാൽ ഇന്നത്തെ തിരഞ്ഞെടുപ്പിനെ കുറിച്ച് അറിയും മുൻപ് കഴിഞ്ഞ 10 വർഷത്തിനിടെ എങ്ങനെയാണ് ജനാധിപത്യ ഇന്ത്യയുടെ ഭാഗമായ കശ്മീരിൽ ജനാധിപത്യം ഇല്ലാതായതെന്ന് പരിശോധിക്കാം, വിചിത്രമായ രാഷ്ട്രീയ സഖ്യങ്ങൾ, രാഷ്ട്രപതി ഭരണം, പ്രത്യേക അവകാശം റദ്ദാക്കല്‍, ഒടുവിൽ ആ സംസ്ഥാനം തന്നെ ഇല്ലാതായ കഴിഞ്ഞ 10 വർഷങ്ങൾ