യുവജന സംഘടനകൾ തെരുവിലാണ്.സമരമുഖത്ത്. നവീൻ ബാബുവിന്റെ മരണത്തിന് കാരണക്കാരായവർക്ക് എതിരെയാണ് അവരുടെ സമരം.സ്വന്തം സർക്കാർ ഭരിക്കുമ്പോൾ പോലും അനീതി കണ്ടാൽ വാളെടുക്കുന്ന, മുഷ്ടി ചുരുട്ടി ഉറക്കെ മുദ്രാവാക്യം വിളിച്ച് തെരുവിലിറങ്ങുന്ന ഡിവൈഎഫ്ഐ ഇക്കൂട്ടത്തിലുണ്ടോ?? ഇല്ല അവർ മറ്റൊരു തിരക്കിലാണ്..എ. ഡി. എമ്മിനെ പരസ്യമായി അപമാനിച്ചു മരണത്തിലേക്ക് തള്ളിവിട്ട അവരുടെ നേതാവ് പി. പി ദിവ്യയെ ന്യായീകരിക്കുന്ന തിരക്കിൽ...