സ്വന്തം പാര്‍ട്ടിയില്‍ നിന്ന് ഒരാള്‍ പോയാല്‍ ഒരു ചുക്കുമില്ലെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ പറയുന്നത്. ആരു പോയാലും ഞാനിവിടെ ഉണ്ടാകുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരിക്കണം. തിരഞ്ഞെടുപ്പുകളില്‍ പതിവായി ബിജെപി തോല്‍ക്കുമ്പോള്‍ പഴികേള്‍ക്കുന്ന കെ. സുരേന്ദ്രന്‍ തൃശൂര്‍ വിജയത്തിന്‍റെ പേരിലാണ് മിന്നിക്കുന്നത്. ഉപതിഞ്ഞെടുപ്പില്‍ പാലക്കാട് പച്ചപിടിക്കാന്‍ ഓടി നടക്കുമ്പോഴാണ് അതേ തട്ടകത്തില്‍ നിന്ന് സന്ദീപ് വാര്യാര്‍ സംസ്ഥാന നേതൃത്വത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നത്.