vottukavala-palakkad

പാലക്കാട്ടെ ഹോട്ടലിലെ പാതിരാ പരിശോധനയും ട്രോളി ബാഗിലെ കള്ളപ്പണക്കടത്ത് വിവാദവും തിരഞ്ഞെടുപ്പില്‍ മുഖ്യ ചര്‍ച്ചയാക്കി നിര്‍ത്താന്‍ കോണ്‍ഗ്രസ്. പാലക്കാട്ടെ ട്രോളി വിവാദത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് സി.പി.എമ്മും. ബാഗിൽ കടത്താൻ ശ്രമിച്ചത് കള്ളപ്പണമാണെന്ന്  ഉറപ്പിക്കുന്നുവെന്നും തിരഞ്ഞെടുപ്പിൽ ഈ വിഷയം ഇനിയും ചർച്ചയാക്കുമെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മനോരമ ന്യൂസിനോട് പറഞ്ഞു. പെട്ടി ചർച്ചയാക്കുന്നതിൽ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയ എൻ.എൻ.കൃഷ്ണദാസ് ഇന്ന് നിലപാട് മയപ്പെടുത്തി. അതേസമയം പെട്ടിവിവാദത്തില്‍  മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചില്ല. വോട്ടുകവല ഇന്ന് പാലക്കാട്ട്. പാലക്കാടന്‍ കോട്ട ആര് പിടിക്കും?