തൃശൂര്‍ നാട്ടിക ദേശീയപാതയില്‍ വഴിയോരത്തു കിടന്നുറങ്ങുകയായിരുന്ന നാടോടി സംഘത്തിനിടയിലേക്ക് തടിലോറി പാഞ്ഞു കയറി രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. ലോറി ജീവനക്കാര്‍ മദ്യപിച്ച് ലക്കുക്കെട്ട അവസ്ഥയിലായിരുന്നു. ലൈസന്‍സില്ലാത്ത ക്ലീനറാണ് ലോറിയോടിച്ചത്. അപകടത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ലോറി ജീവനക്കാരെ നാട്ടുകാര്‍ പിടികൂടി. ഇരുന്നൂറ് കിലോമീറ്റര്‍ ദൂരമാണ് മദ്യലഹരിയില്‍ ലോറി ഓടിച്ചത്. ദേശീപാതയില്‍ വാഹന പരിശോധന കര്‍ശനമാക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാര്‍ പറഞ്ഞു. ലോറി ഡ്രൈവറും ക്ലീനറും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞു. പത്തുവര്‍ഷം ശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍ ചുമത്തി ഇരുവരേയും അറസ്റ്റ് ചെയ്തു. വിഡിയോ കാണാം.