കോതമംഗലം കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസിന് കണ്ണീരോടെ വിടചൊല്ലി നാട്. ജോലി കഴിഞ്ഞു ഒരാഴ്ചക്ക് ശേഷം, മാതാപിതാക്കളെ കാണാനുള്ള വരവിലാണ് എൽദോസിനെ കാട്ടാന അതിക്രൂരമായി കൊലപ്പെടുത്തിയത്. ജനരോഷത്തിന്റെ ചൂടറിഞ്ഞതിന് പിന്നാലെ കുട്ടമ്പുഴയിൽ വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ തിരക്കിട്ട പദ്ധതികളുമായി വനംവകുപ്പ്. പകലും പ്രതിഷേധമുയർന്നതോടെ കലക്ടർ നൽകിയ ഉറപ്പുപ്രകാരം കിടങ്ങിന്റെ നിർമാണം പ്രദേശത്ത്  തുടങ്ങി. വനംവകുപ്പിന് വീഴ്ചയില്ലെന്ന് വനം മന്ത്രി ആവർത്തിക്കുമ്പോൾ സർക്കാരിനെതിരെ രൂക്ഷ വിമർശനമുയർത്തുകയാണ് കോതമംഗലം രൂപതയും നാട്ടുകാരും

ENGLISH SUMMARY:

Special programme on kothamangalam wild elephant attack