'ഞങ്ങളെ മനുഷ്യർ ആയി പരിഗണിക്കുന്നില്ലേ....?' കുട്ടമ്പുഴയിലെ നാട്ടുകാരുടെ ഈ ചോദ്യത്തിന്റെ ഉത്തരം ഭരിക്കുന്നവര്ക്കുമറിയില്ലെന്ന് വേണം കരുതാന്‍. അറിയാമായിരുന്നെങ്കില്‍ നാട്ടുകാര്ക്കിങ്ങനെ കരഞ്ഞുപറേയണ്ടിവരുമായിരുന്നോ ? ജീവനും സ്വത്തിനും സംരക്ഷണം നല്കേണ്ടവര് ഈ നാട്ടുകാര്‍ക്കിപ്പോള്‍ കാട്ടാനയേക്കാള് ശത്രുപക്ഷത്താണ് . ആപത്തുസമയത്ത് ആനപ്പക തോല്‍ക്കുന്ന സമീപനമാണ് അധികാരികള്‍ക്കെന്ന് ഈ കുടുംബങ്ങള്‍ക്ക് തോന്നിത്തുടങ്ങിയിട്ട് നാളുകുറച്ചായി. ആരാണിവര്‍ക്ക് സംരക്ഷണം നല്‍കുക ? ഒരു ദിവസമെങ്കിലും സധൈര്യം ഉറങ്ങാന്‍ ആരാണിവര്‍ക്ക് കാവല്‍നില്‍ക്കുക ? ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലെങ്കില്‍ കൈകൂപ്പി അപേക്ഷിക്കുകയല്ല, കസേരവിട്ട് പോവുകയാണ് നിങ്ങള്‍ക്ക് നല്ലതെന്ന് ഓര്‍മപ്പെടുത്തുണ്ട് ഈ നാട്ടുകാര്‍. അത് കലക്ടറായാലും മന്ത്രിയായാലും.