തിരുപ്പിറവി ആഘോഷങ്ങളിലേക്ക് കടന്ന് ലോകം. ലോകമെങ്ങുമുള്ള ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് രാത്രിമുതല്‍ തിരുപ്പിറവിയുടെ ചടങ്ങുകള്‍ തുടങ്ങും. വത്തിക്കാനില്‍ 25വര്‍ഷം കൂടുമ്പോള്‍ തുറക്കുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധവാതില്‍ ക്രിസ്മസ് രാവില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ തുറക്കും. ഇതോടെ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമാകും. 1,300ല്‍ ബോണിഫസ് ഏഴാമന്‍ മാര്‍പാപ്പയാണ് ജൂബിലി ആഘോഷത്തിന് തുടക്കമിട്ടത്. കേരളത്തിലും പാതിരാ കുര്‍ബാനയ്ക്കുള്ള ഒരുക്കത്തിലാണ് ക്രൈസ്തവ ദേവാലയങ്ങള്‍. എങ്ങും ക്രിസ്മസ് ആഘോഷങ്ങള്‍ തകൃതി.