ഒരു കമന്റിടുക. പോവുക. ഒരുസുഖം ഒരു ചെറിയ മനസുഖം. സമൂഹമാധ്യമങ്ങളില്‍ ആക്ഷേപം തൊഴിലാക്കിയവരെ കുറിച്ച് ചിലരുടെ കമന്റാണിത്. അത്രയ്ക്കും നിരുത്തരവാദപരമായ ഇടപെടലാണ് നടക്കുന്നതെന്ന് ചുരുക്കം. ചിലരുടെ പ്രൊഫൈലില്‍ മുഖം കാണും. മുഖമില്ലാത്തവരായിരിക്കും കൂടുതലും. മറ്റൊരാളുടെ വാളില്പോയി അഭിപ്രായമെന്ന പേരില്‍ ആഭാസം കമന്റിടുന്നവQരില്‍ വലുപ്പചെറുപ്പമൊന്നുമില്ല. കൗമാരക്കാരും വയോധികരുമൊക്കെ ഇതില്‍ ആനന്ദം കണ്ടെത്തുന്നുണ്ട്. ചിലര്‍ ശക്തമായി പ്രതിരോധിക്കും. മറ്റുചിലരാകട്ടെ കമന്റ് ഡിലീറ്റ് ചെയ്ത്, മനസമാധാനമാണ് വലുതെന്ന മട്ടില്‍ സ്വയം ആശ്വസിക്കും. പൊതുമധ്യത്തിലും സമൂഹമാധ്യമങ്ങളിലും അടുത്തിടെ തുടര്‍ച്ചയായി ആക്രമിക്കപ്പെട്ട കലാകാരിയാണ് ഹണി റോസ്. ആക്ഷേപം പലപ്പോഴും അതിരുവിട്ടു. പ്രൊഷണലിസത്തില് അങ്ങേയറ്റം വിശ്വസിക്കുന്ന നടി തന്നെ ആക്ഷേപിക്കുന്ന അതേ ഇടത്ത് മൂന്നുദിവസംമുന്പ് ഒരു പോസ്റ്റിട്ടു. അതൊരു അങ്കംകുറിക്കലായിരുന്നുവെന്ന് തിരിച്ചറിയുകയാണ് ഇന്ന് പലരും. ആ യുദ്ധത്തില്‍ പലര്‍ക്കും അമ്പേറ്റുതുടങ്ങിയിരിക്കുന്നു– സാധാരണക്കാരന്് മുതല്‍ പ്രമുഖന് വരെ. കമന്റുകൊണ്ടും നാവുകൊണ്ടും ഉപദ്രവിച്ചവരെ പിഴുതെറിയാന്‍ ഹണിയുടെ ചേരിയില്‍ ആള്‍ബലം കൂടിവരികയാണ്. പിന്തുണ ആത്മാര്‍ഥമാണെങ്കില്‍ ആക്ഷേപക്കൂട്ടത്തിന്റെ വേരറ്റുപോവുകതന്നെ ചെയ്യും. പരിഹസിക്കുന്നവര്‍ക്ക് പണി കിട്ടേണ്ടതുതന്നെ