മാനന്തവാടി പ്രിയദര്‍ശിനി എസ്റ്റേറ്റിന് സമീപം പഞ്ചാരക്കൊല്ലി സ്വദേശിയെ കൊന്ന കടുവയെ വീണ്ടും കണ്ടു. കടുവയെ പിടികൂടാന്‍ കൂടുകള്‍ കൊണ്ടുവന്നു. വെടിവയ്ക്കാന്‍ ഉത്തരവിറങ്ങി. മയക്കുവെടിവച്ച് പിടികൂടാന്‍ ആദ്യശ്രമം തുടങ്ങി. ഇല്ലെങ്കില്‍ വെടിവച്ച് കൊല്ലാന്‍ തീരുമാനം. ബന്ദിപ്പൂരിനും വയനാടിനും ഇടയില്‍ കൂടുതല്‍ പട്രോളിങ് ശക്തമാക്കി. നൂറോളം വനംവകുപ്പ് ജീവനക്കാരുടെ സംഘം പരിശോധന നടത്തുന്നു. തെര്‍മല്‍ ഡ്രോണ്‍ പരിശോധനയും തുടരുകയാണ്. മുത്തങ്ങയില്‍നിന്ന് കുങ്കിയാനകളെയും എത്തിക്കും. മാനന്തവാടി നഗരസഭയിലെ നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. പഞ്ചാരക്കൊല്ലി, പിലാക്കാവ് ജെസി, ചിറക്കര ഡിവിഷനുകളിലാണ്‌ നിരോധനാജ്ഞ. തോട്ടത്തില്‍ കാപ്പിക്കുരു പറിക്കാന്‍ പോയപ്പോഴായിരുന്നു കടുവയുടെ ആക്രമണത്തില്‍ വനംവകുപ്പ് വാച്ചറുടെ ഭാര്യ രാധ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Read Also: 'ജീവനോടെയോ അല്ലാതെയോ കടുവയെ പിടിക്കണം'; നിര്‍ദേശം നല്‍കി വനംമന്ത്രി


തണ്ടര്‍ ബോള്‍ട്ട് സംഘമാണ്  തല വേര്‍പ്പെട്ട നിലയില്‍ രാധയുടെ മൃതദേഹം കണ്ടത്. വനംവകുപ്പ് വാച്ചറുടെ ഭാര്യയാണ് രാധ. തോട്ടത്തില്‍ കാപ്പിക്കുരു പറിക്കാന്‍ പോയപ്പോഴായിരുന്നു കടുവയുടെ ആക്രമണം. ആക്രമിച്ച കടുവ കാട് കയറിയോ എന്ന് വ്യക്തമല്ലാത്തതിനാല്‍ ജാഗ്രത വേണമെന്ന് വനംവകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിലെ വെറ്ററിനറി ഡോക്ടര്‍മാരോട് വയനാട്ടിലെത്താന്‍ നിര്‍ദേശം നല്‍കി.  സ്ഥലത്ത് നാട്ടുകാരുടെ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. സ്ഥലത്തെത്തിയ മന്ത്രി ഒ.ആര്‍.കേളുവിനെ നാട്ടുകാര്‍ തടഞ്ഞു.  നാളെ ഞങ്ങളേയും കൊല്ലില്ലേ എന്ന് തൊഴിലാളികള്‍ മന്ത്രിയോട് ചോദിച്ചു.  

കടുവയെ നരഭോജിഗണത്തില്‍പ്പെടുത്തി  വെടിവച്ചുകൊല്ലുമെന്ന ഉറപ്പിന് പിന്നാലെയാണ്  മന്ത്രി ഒ.ആര്‍.കേളുവിനെതിരായ പ്രതിഷേധം നാട്ടുകാര്‍ അവസാനിപ്പിച്ചത്. തൊഴിലാളികള്‍ക്ക് നാളെമുതല്‍ ആര്‍.ആര്‍.ടി സംഘത്തിന്‍റെ സംരക്ഷണം നല്‍കും. കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് പതിനൊന്നുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. ഇതില്‍  ഇന്നുതന്നെ അഞ്ചുലക്ഷം നല്‍കുമെന്നും മന്ത്രി പറഞ്ഞു

പഞ്ചാരക്കൊല്ലിയിലെ ആക്രമണം അപ്രതീക്ഷിതമെന്ന് ഡി.എഫ്.ഒ മനോരമ ന്യൂസിനോട് പ്രതികരിച്ചു. മേഖലയില്‍ കടുവയുള്ളതായി സ്ഥിരീകരിച്ച് ഒരു ഘട്ടത്തില്‍ കൂട് സ്ഥാപിച്ചതാണെന്നും ഡി.എഫ്.ഒ പറഞ്ഞു. രാധയുടെ മരണത്തില്‍ പ്രിയങ്ക ഗാന്ധി ദുഃഖം രേഖപ്പെടുത്തി. വന്യജീവി പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നു പ്രിയങ്ക ആവശ്യപ്പെട്ടു. 

ENGLISH SUMMARY:

Tiger spotted again; Patrolling intensified; Thermal drone inspection