പൊലീസും എക്സൈസും ഒത്തൊരുമിച്ച് രണ്ടും കല്‍പിച്ച് ഇറങ്ങിയതോടെ നാട്ടില്‍ എന്നും പിടിക്കപ്പെടുന്ന ലഹരിമരുന്നുകള്‍ക്ക് കണക്കില്ലാതായി. അതോടൊപ്പം ലഹരി തലയ്ക്ക് പിടിച്ചവര്‍ ചെയ്ത് കൂട്ടുന്ന പേക്കൂത്തുകള്‍ പെരുകാനും തുടങ്ങി. നഗരങ്ങളുടെ തെരുവോരങ്ങളില്‍ നിന്ന് ഗ്രാമങ്ങളുടെ ഇടവഴികളിലേക്ക് വരെ പടര്‍ന്നുകയറുന്ന ലഹരി ഉപഭോഗവും അതിന്‍റെ അക്രമസംഭവങ്ങളും.