TOPICS COVERED

അത്​ലറ്റിക്സില്‍ ഇന്ത്യ എന്നും അഭിമാനത്തോടെ നോക്കുന്ന താരമാണ് നീരജ് ചോപ്ര. ടോക്യോയില്‍ കാണിച്ചത് പോലൊരു അത്ഭുതം നീരജില്‍ നിന്ന് ഇന്ത്യ പ്രതീക്ഷിക്കുന്ന വര്‍ഷമാണ് 2024. പാരീസ് ഒളിംപിക്സിലേക്ക് ലോകത്തിന്റെ എല്ലാ കണ്ണുകളും എത്തുമ്പോള്‍ ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷയാണ് നീരജ്. ഒളിംപിക്സ് മാത്രമല്ല.. നേട്ടങ്ങള്‍ പലതും തന്റെ പേരിലേക്ക് ചേര്‍ക്കാന്‍ ഈ വേദികളെല്ലാം നീരജിനെ കാത്തിരിക്കുന്നു. 

2023ലെ ഏഷ്യന്‍ ഗെയിംസില്‍ നീരജിന്റെ പ്രകടനം. ഫോട്ടോ: പിടിഐ

മെയ് 10ന് നടക്കുന്ന ദോഹ ഡയമണ്ട് ലീഗ് കഴിഞ്ഞാല്‍ പാരീസ് ഡയമണ്ട് ലീഗാണ് പിന്നെ നീരജിന് മുന്‍പിലുള്ളത്. ജൂലൈ ഏഴിനാണ് പാരിസ് ഡയമണ്ട് ലീഗ്. ഓഗസ്റ്റ് ഒന്ന് മുതല്‍ പതിനൊന്ന് വരെ സ്വര്‍ണം എന്ന ലക്ഷ്യം മുന്‍പില്‍ വെച്ച് പാരിസ് ഒളിംപിക്സിനും നീരജ് ഇറങ്ങും. 

ലൊസെയ്ന്‍ ഡയമണ്ട് ലീഗില്‍ ആഗസ്റ്റ് 22നാണ് നീരജിന്റെ മല്‍സരം. പിന്നാലെ സെപ്തംബര്‍ അഞ്ചിന് സൂറിച്ച് ഡയമണ്ട് ലീഗ്. കഴിഞ്ഞ തവണ സൂറിച്ചില്‍ വെള്ളിയാണ് നേടിയത്. സെപ്തംബര്‍ 13-14ലായി നടക്കുന്ന ബ്രസല്‍സ് ഡയമണ്ട് ലീഗ് ഫൈനലോടെ നീരജിന്റെ ഈ വര്‍ഷത്തെ പോരാട്ടങ്ങള്‍ അവസാനിക്കും. 2023ല്‍ നേരിയ വ്യത്യാസത്തില്‍ കൈവിട്ടുപോയ ഡയമണ്ട് ലീഗ് കിരീടം ഇത്തവണ കൈപ്പിടിയിലൊതുക്കാന്‍ ലക്ഷ്യമിട്ടാണ് നീരജ് വരുന്നത്. 90 മീറ്റര്‍ എന്ന നേട്ടത്തിലേക്ക് നീരജ് എത്തുന്ന വര്‍ഷമാകുമോ 2024 എന്നറിയാനുള്ള കാത്തിരിപ്പിലാണ് രാജ്യം. 

ഫെഡറേഷന്‍ കപ്പില്‍ നീരജിന്റെ പ്രകടനം. ഫോട്ടോ: പിടിഐ

ഇക്കഴിഞ്ഞ ഫെഡറേഷന്‍ കപ്പില്‍ 82.27 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് ചോപ്ര സ്വര്‍ണം നേടിയത്. നാല് ത്രോകളില്‍ ഒരെണ്ണം ഫൗളായപ്പോള്‍ ബാക്കില്‍ രണ്ടി നീരജ് കണ്ടെത്തിയ ദൂരം 81 മീറ്ററിനും 82 മീറ്ററിനും ഇടയില്‍ നിന്നു. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലെ കനത്ത ചൂട് നിറഞ്ഞ സാഹചര്യത്തിന് അനുസരിച്ചായിരുന്നു തന്റെ പ്രകടനം എന്ന് നീരജ് പറയുന്നു. പാരിസ് ഒളിംപിക്സ് ഉള്‍പ്പെടെ മുന്‍പില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ കരുതലോടെയായിരുന്നു ഫെഡറേഷന്‍ കപ്പിലെ നീരജിന്റെ പ്രകടനം. 

Neeraj Chopra schedules of the year: