ഒളിംപിക്സ് മെഡലിന്റെ തിളക്കവുമായി എത്തിയ നീരജ് ചോപ്രയ്ക്ക്, ലൊസെയ്ന്‍ ഡയമണ്ട് ലീഗിലെ ജാവലിന്‍ ത്രോയില്‍ രണ്ടാം സ്ഥാനം. അവസാന ശ്രമത്തിലാണ് ഈ സീസണിലെ തന്നെ തന്റെ ഏറ്റവും മികച്ച ദൂരമായ 89.49 മീറ്റര്‍ ദൂരം നീരജ് കണ്ടെത്തിയത്. പാരിസില്‍ വെള്ളി സമ്മാനിച്ച 89.45 മീറ്റര്‍ ദൂരമാണ് നീരജ് മെച്ചപ്പെടുത്തിയത്. 90.61 മീറ്റര്‍ ദൂരം കണ്ടെത്തിയ ഗ്രനാഡ താരം ആന്‍ഡേഴ്സന്‍ പീറ്റേഴ്സ് മീറ്റ് റെക്കോര്‍ഡോടെ ഒന്നാം സ്ഥാനം നേടി.