neeraj-sindhu

ഫോട്ടോ: പിടിഐ, എപി

TOPICS COVERED

ഒളിംപിക്സ് സ്വര്‍ണം എന്ന സ്വപ്ന നേട്ടത്തിനായി കഠിനാധ്വാനം ചെയ്താണ് കായിക താരങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിനായി എത്തുന്നത്. പോഡിയത്തില്‍ സ്വര്‍ണ മെഡല്‍ കഴുത്തിലിട്ട് സ്വന്തം രാജ്യത്തിന്റെ ദേശിയ ഗാനം ഉയര്‍ന്ന് കേള്‍ക്കാന്‍ കൊതിച്ച് വര്‍ഷങ്ങള്‍ നീണ്ട പ്രയത്നങ്ങളുമായാണ് കായിക താരങ്ങള്‍ ഒളിംപിക്സിനെത്തുന്നത്. ഒളിംപിക്സ് സ്വര്‍ണം അത്രമാത്രം വിലമതിക്കാനാവാത്തതായി കായിക താരങ്ങള്‍ കരുതുന്നു. എന്നാല്‍ ഒളിംപിക്സ് സ്വര്‍ണ മെഡല്‍ ശരിക്കും സ്വര്‍ണം ആണോ? 

ഒളിംപിക്സില്‍ സ്വര്‍ണം നേടുന്ന താരങ്ങള്‍ക്ക് നല്‍കുന്ന മെഡലുകള്‍ പൂര്‍ണമായും സ്വര്‍ണത്തില്‍ നിര്‍മിച്ചതല്ല. ആറ് ഗ്രാം സ്വര്‍ണമാണ് ഒളിംപിക്സില്‍ നല്‍കുന്ന സ്വര്‍ണ മെഡലില്‍ ഉണ്ടാവുന്നത്. രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ നിയമപ്രകാരം ഒളിംപിക് സ്വര്‍ണ മെഡലിലും വെള്ളി മെഡലും 92.5 ശതമാനം വെള്ളിയില്‍ തീര്‍ത്തതായിരിക്കണം. വെങ്കല മെഡലില്‍ കൂടുതലും ഉള്‍പ്പെടുന്നത് കോപ്പറാണ്. 

ഓരോ മെഡലും 60 മില്ലിമീറ്റര്‍ വ്യാസവും 3 മില്ലിമീറ്റര്‍ കട്ടിയുള്ളതുമാവണം. ഒരു ഒളിംപിക്സ് സ്വര്‍ണ മെഡലിന് 500 പൗണ്ട് വില വരും. ഒരു കായിക താരത്തെ സംബന്ധിച്ച് അത് വിലമതിക്കാനാവാത്തതാണ്. പൂര്‍ണമായും സ്വര്‍ണത്തിലുള്ള ഒളിംപിക്സ് മെഡലുകള്‍ നല്‍കിയത് 1912ലാണ്. സ്റ്റോക്ഹോം ഒളിംപിക്സിലായിരുന്നു ഇത്.

പാരിസ് ഒളിംപിക്സില്‍ വിജയികള്‍ക്ക് നല്‍കുന്ന മെഡലില്‍ ഒരു പ്രത്യേകത കൂടിയുണ്ട്. ഈഫല്‍ ടവറില്‍ നിന്നുള്ള മെറ്റലും ഒളിംപിക്സ് മെഡലുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടോക്യോ ഒളിംപിക്സില്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഈ വേസ്റ്റില്‍ നിന്ന് സ്വര്‍ണം കണ്ടെത്തിയാണ് സ്വര്‍ണ മെഡല്‍ നല്‍കിയിരുന്നത്. 

മെഡല്‍ കടിക്കുന്നതിന് പിന്നിലെന്ത്? 

വിലയേറിയ ലോഹങ്ങള്‍ കൊണ്ട് ഒളിംപിക്സ് മെഡലുകള്‍ നിര്‍മിക്കുന്ന സമയമുണ്ടായിരുന്നു. മെഡലുകള്‍ മൃദു ലോഹത്തിലാണോ നിര്‍മിച്ചിരിക്കുന്നത് എന്ന വിശ്വാസ്യത ഉറപ്പിക്കാനാണ് കായിക താരങ്ങള്‍ മെഡലുകള്‍ കടിച്ചിരുന്നത് എന്നാണ് പറയപ്പെടുന്നത്. ആധുനിക ഒളിംപിക്സ് മെഡലുകള്‍ വെള്ളി കൊണ്ട് നിര്‍മിക്കുന്നവയാണെങ്കിലും കായിക താരങ്ങള്‍ മെഡല്‍ കടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന പതിവ് തുടര്‍ന്ന് പോകുന്നു. വലിയൊരു നേട്ടത്തിന്റെ ശക്തമായ അവതരണമായി മെഡല്‍ കടിക്കുന്നത് മാറി.

ENGLISH SUMMARY:

Sports stars feel that Olympic gold is so priceless. But is an Olympic gold medal really gold?