സംസ്ഥാന സ്‌കൂൾ കായികമേളയിൽ ജൂനിയർ ആൺ കുട്ടികളുടെ പോൾ വോൾട്ട് വിഭാഗത്തിൽ സ്വർണം നേടിയ ഒരു മിടുക്കൻ ഉണ്ട്. കോട്ടയം പാലാ സെന്റ് തോമസ് HSS ന് വേണ്ടി മത്സരിച്ച മിലൻ സാബുവിന്റെ ഉള്ളിൽ ഉയരത്തിലിരിക്കുന്ന പോളിനെക്കാൾ സങ്കടമുണ്ട്. 

സങ്കടങ്ങൾക്ക് ഇടയിലും ഉയരങ്ങൾ ചാടി കടക്കുകയാണ് മിലൻ സാബു. അച്ഛൻ മരിച്ചു. മുൻ പവർ ലിഫ്റ്റ് താരമായ അമ്മ ഷീജ അർബുദ ബാധിതയാണ്. കഴിഞ്ഞ വർഷം അമ്മയുടെ രോഗം തിരിച്ചറിഞ്ഞ് തൊട്ടടുത്ത ആഴ്ചയായിരുന്നു മിലൻറെ ദേശീയ മത്സരം. 

സംസ്ഥാന സ്‌കൂൾ കായികമേളയിൽ പോൾ വാൾട്ടിൽ 2022 ലെ സംസ്ഥാന റെക്കോർഡ് ഭേദിക്കണമെന്ന ലക്ഷ്യം മിലൻ സാബുവിന് നിറവേറ്റാനായില്ല. ഇത്തവണത്തെ ദേശീയ മത്സരത്തിൽ സ്വർണമാണ് ലക്ഷ്യം. ആ മെഡൽ നേട്ടം കാണാൻ അമ്മയും മിലന് ഒപ്പം ഉണ്ടാകും

ENGLISH SUMMARY:

Milan won the gold in spite of his miserable life