1993ൽ മൺട്രാക്കിലോടിയാണ് ആ വയനാട്ടുകാരൻ പയ്യന് സബ് ജൂനിയർ വിഭാഗം 80 മീറ്റർ ഹർഡിലിലും, 200 മീറ്ററിലും റെക്കോഡ് കുറിച്ചത്. ജി വി രാജ സ്കൂളിലെ അന്നത്തെ ആ പയ്യൻ ട്രാക്ക് വിട്ട് പരിശീലകനായിട്ടും റെക്കോഡിന് ഇളക്കമില്ല. ഒരു സർപ്രൈസ് സമ്മാനവുമായി തന്റെ റെക്കോഡ് ഭേദിക്കുന്നവനെ തേടിയെത്തുന്ന അയാൾ ഇവിടെ കൊച്ചിയിലുമുണ്ട്.
സംസ്ഥാന സ്കൂൾ കായികമേളയിൽ കമ്പിവേലിക്കപ്പുറം ഈ മനുഷ്യനെന്നുമുണ്ടാകും. 80മീറ്റർ ഹർഡിലും, 200 മീറ്ററും പുതിയവരോടുമ്പോൾ അയാൾക്കെന്നും ആകാംക്ഷയാണ്.