കടം വീട്ടാൻ തെരുവിലേക്ക് ഇറങ്ങേണ്ടിവന്ന ഒരു ലോകചാംപ്യനെ കാണാം. ലോക പാരാ അത്ലറ്റിക് ചാംപ്യൻഷിപ്പിൽ മെഡൽ നേടിയ മുഹമ്മദ് അനസ് ഇന്ന് കൊച്ചിയിൽ ഓൺലൈൻ ഭക്ഷണവിതരണക്കാരനാണ്
ജന്മനാൽ ഇടതുകൈ ഇല്ല.. മറുകൈയിൽ മൂന്ന് വിരലുകളും ഇല്ല.. എന്നാൽ ലോങ് ജംപിൽ സംസ്ഥാന വേദികൾ മുതൽ ലോക പാരാ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് വരെ അനസ് നേട്ടങ്ങൾ സ്വന്തമാക്കി
വിജയങ്ങൾക്ക് പിന്നാലെ തെരുവിൽ അലയേണ്ടി വരുമെന്ന് അനസ് കരുതിയില്ല. പരിശീലനം തുടരാൻ കൊച്ചിയിൽ എത്തിയെങ്കിലും അതുണ്ടായില്ല. ഉമ്മയുടെ കുഞ്ഞുമാല പണയം വെച്ചായിരുന്നു 2023ൽ ടുണീഷ്യയിൽ വെച്ച് നടന്ന ലോക ചാമ്പ്യൻഷിപ്പിൽ പോയത്. പാരാ ഒളിംപിക്സാണ് അനസിൻ്റെ ബക്കറ്റ് ലിസ്റ്റ്. ഡയറ്റിനും കോച്ചിങ്ങിനുമുള്ള ചെലവ് കണ്ടെത്താൻ കൂലിപ്പണികൊണ്ട് ആവില്ല.