ഐസിസി ടി20 ലോകകപ്പ് ഫൈനൽ മൽസരത്തിലേക്ക് കടക്കുമ്പോൾ വിജയസാധ്യത കൂടുതലും പ്രചവിക്കുന്നത് ഇന്ത്യയ്ക്കാണെങ്കിലും എതിരാളികളെ ചെറുതായി കാണാൻ ടീമിനാകില്ല. ശക്തമായ ദക്ഷിണാഫ്രിക്ക തോൽവി അറിയാതെ തന്നെയാണ് ഫൈനൽ പോരാട്ടത്തിനിറങ്ങുന്നത്. ബാറ്റിങ് നിരയിൽ വിരാട് കോലിയുടെയും ശിവം ദുബൈയുടെയും മോശംപ്രകടനമാണ് ഇന്ത്യയ്ക്ക് ടീമിനത്തു നിന്നുള്ള വെല്ലുവിളി.
ഇതിനൊപ്പം ടീം ഭയക്കുന്ന തീരുമാനമാണ് വെള്ളിയാഴ്ച ഐസിസി പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിൻറെ റിച്ചാർഡ് കെറ്റിൽബറോ ടി20 ലോകകപ്പ് ഫൈനലിലെ അംപയർമാരിലൊരാളാണ്. ഒരു അംപയറുടെ സാന്നിധ്യം ടീം ഇന്ത്യയ്ക്ക് ഭീഷണിയാകാൻ കാരണമുണ്ട്. നോക്കൗട്ട് ഘട്ടത്തിൽ കെറ്റിൽബറോ അംപയറായ മൽസരങ്ങളിലെല്ലാം തിരിച്ചടി നേരിട്ടു എന്നതാണ് ഇന്ത്യയുടെ ചരിത്രം. കെറ്റിൽബറോ ഗ്രൗണ്ടിൽ നിയന്ത്രിച്ച ഫൈനൽ, സെമിഫൈനൽ മൽസരങ്ങളിലെല്ലാം ഇന്ത്യ തോറ്റു. 2014 ടി20 ലോകകപ്പ് ഫൈനൽ മൽസരവും 2017 ചാംപ്യൻസ് ട്രോഫി ഫൈനലും 2023 ഏകദിന ലോകകപ്പ് ഫൈനലും ഉദാഹരണം.
2014 ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ ശ്രീലങ്കയോട് തോറ്റു. 2015 ഏകദിന ലോകകപ്പ് സെമി ഫൈനലിൽ ഓസ്ട്രോലിയയോട് തോൽക്കുമ്പോഴും കെറ്റിൽബറോ ആണ് കളി നിയന്ത്രിച്ചത്. കെറ്റിൽബറോ അംപയറായെത്തിയ 2016 ടി20 ലോകകപ്പ് സെമി ഫൈനലിൽ വിൻഡീസിനോടും 2017 ചാംപ്യൻസ് ട്രോഫി ഫൈനലിൽ പാകിസ്താനോടും 2019 ഏകദിന ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലാൻഡിനോടും 2023 ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയയോടും ഇന്ത്യ തോറ്റു. ഫൈനൽ മൽസരത്തിൽ കെറ്റിൽബറോയുടെ സേവനം മൈതാനത്തുണ്ടാകില്ല എന്ന വാർത്ത ഇന്ത്യയ്ക്ക് ആശ്വാസമാണ്. ഫൈനൽ മൽസരത്തിൽ ഓൺ-ഫീൽഡിൽ ക്രിസ് ഗഫാനി, റിച്ചാർഡ് ഇല്ലിംഗ്വർത്ത് എന്നിവരും മാച്ച് റഫറിയായി റിച്ചി റിച്ചാർഡ്‌സണുമാണ് ഉണ്ടാവുക.
ടൂർണമെന്റിലേക്ക് നോക്കിയാൽ രണ്ട് ടീമുകളും തോൽവി അറിയാതെ ഫൈനലിലെത്തി. ചരിത്രത്തിലെ ആദ്യ ഐസിസി കിരീടമാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം. 11 വർഷമായി ഐസിസി കിരീടം ലഭിക്കാത്ത കിരീട വരൾച്ച തീർക്കുകയാണ് രോഹിതും ടീമും ലക്ഷ്യമിടുന്നത്. അതോടൊപ്പം പരിശീലക സ്ഥാനമൊഴിയുന്ന രാഹുൽ ദ്രാവിഡിന് കിരീടത്തോടെയുള്ള പടിയിറക്കവും ടീം ഇന്ത്യ ലക്ഷ്യമിടുന്നു. 2007 ൽ ടി20 ലോകകപ്പിൽ പ്രഥമ ചാംപ്യനായ ശേഷം ട്രോഫി ഇന്ത്യയ്ക്ക് കിട്ടിയിട്ടില്ല.