rohit-wife

ബാര്‍ബഡോസില്‍ ഇന്ത്യ ലോകകിരീടത്തില്‍ മുത്തമിട്ടത്തിനു പിന്നാലെ ആരാധകരുടെ മനസില്‍ പതിഞ്ഞ ഒരു ചിത്രമായിരുന്നു ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടേയും ഭാര്യ റിതികയുടേയും. രോഹിതിനോടു ചേര്‍ന്ന് സന്തോഷക്കണ്ണീരോടെ നില്‍ക്കുന്ന റിതികയുടെ ഫോട്ടോ ക്രിക്കറ്റ് ലോകം ഏറ്റെടുത്തു. വിജയനിമിഷത്തിനു പിന്നാലെ ഡഗ്ഔട്ടിലെത്തിയ താരം തന്റെ പ്രിയപ്പെട്ടവളെ ചേര്‍ത്തുപിടിച്ചു. ഒന്നും പറയാന്‍ പറ്റാതെ വാക്കുകള്‍ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു റിതിക അപ്പോള്‍. രോഹിതിന്റെ ഉയര്‍ച്ച താഴ്ചകളില്‍ എന്നും നിഴല്‍ പോലെ റിതികയുണ്ടായിരുന്നു. 

2008-ല്‍ ലാണ് ഇരുവരും കാണുന്നത്. ഒരു പരസ്യ ചിത്രീകരണത്തിനിടയിലായിലായിരുന്നു  ആ കണ്ടുമുട്ടല്‍. അന്ന് സ്‌പോര്‍ട്‌സ് ഇവന്റ് മാനേജറായിരുന്നു റിതിക. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് ഒന്നിച്ചു. 2015 ല്‍ ഡിസംബര്‍ 13-ന് മുംബൈയിലെ താജ് ഹോട്ടലില്‍ ഇരുവരുടേയും വിവാഹം നടന്നു. പിന്നീട് രോഹിതിന്റെ മത്സരങ്ങള്‍ക്കു സാക്ഷിയാകാന്‍ എന്നും ഭാര്യയുണ്ടായിരുന്നു. മത്സരവേളകളില്‍ രോഹിത് അനുഭവിക്കുന്നതിനേക്കാള്‍ ടെന്‍ഷന്‍ റിതികയുടെ മുഖത്തുണ്ടാകുമായിരുന്നു. 

ENGLISH SUMMARY:

Rohit Sharma In Tears After T20 World Cup 2024 Triumph. Moment With Wife Ritika Sajdeh Viral