TOPICS COVERED

593 റണ്‍ ചെയ്സ്. ജയിക്കാന്‍ അവസാന പന്തില്‍ വേണ്ടത് ഒരു റണ്‍സ്. എന്നാല്‍ ചരിത്ര ജയത്തിലേക്ക് എത്താനാവാതെ വിക്കറ്റ് കീപ്പറിന് ക്യാച്ച് നല്‍കി ബാറ്റര്‍ മടങ്ങി. കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ ഗ്ലാമോര്‍ഗനും ഗ്ലൗസെസ്റ്റര്‍ഷയറും തമ്മിലുള്ള മത്സരമാണ് അവസാന പന്ത് വരെ നീണ്ട ആവേശപ്പോരിലേക്ക് എത്തിയത്. 

അവസാന പന്തില്‍ ഗ്ലാമോര്‍ഗന് ജയിക്കാന്‍ ഒരു റണ്‍സ് ആണ് വേണ്ടിയിരുന്നത്. ഒന്നാം ഇന്നിങ്സില്‍ ഗ്ലൗസെസ്റ്റര്‍ഷയര്‍ പടുത്തുയര്‍ത്തിയത് 593 റണ്‍സും. ഗ്ലാമോര്‍ഗന് അവസാന പന്തില്‍ സിംഗിളെടുത്ത് ജയം നേടാന്‍ സാധിച്ചിരുന്നു എങ്കില്‍ ഫസ്റ്റ് ക്ലാസ് മത്സരത്തിലെ ഏറ്റവും വലിയ റണ്‍ ചെയ്സ് ആയി അത് മാറുമായിരുന്നു. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ജെയിംസ് ബ്രേസിയുടെ തകര്‍പ്പന്‍ ക്യാച്ചില്‍ ചരിത്ര ജയം അകന്നു. 

സ്കോറുകള്‍ തുല്യമായതോടെ മത്സരം ടൈ ആയി. ഗ്ലാമോര്‍ഗന്‍ ജയത്തിനരികെ വീണപ്പോള്‍ ഗ്ലൗസെസ്റ്റര്‍ഷയറിന് കൂറ്റന്‍ ടോട്ടല്‍ പ്രതിരോധിക്കാനായതിന്റെ ആശ്വാസമുണ്ട്. രണ്ട് ഇന്നിങ്സിലുമായി 1578 റണ്‍സ് ആണ് പിറന്നത്.

കൗണ്ടി ചാംപ്യന്‍ഷിപ്പ് ഡിവിഷന്‍ രണ്ടിലായിരുന്നു റണ്‍മഴ പിറന്നത്. ജെയിംസ് ബ്രേസി 204 റണ്‍സോടെ പുറത്താവാതെ നിന്നും. കാമറോണ്‍ ബന്‍ക്രോഫ്റ്റ് ഗ്ലൗസെസ്റ്റര്‍ഷയറിന് വേണ്ടി 184 റണ്‍സ് നേടി. ഗ്ലാമോര്‍ഗന് വേണ്ടി സാം 187 റണ്‍സും ലാബുഷെയ്ന്‍ 119 റണ്‍സും കണ്ടെത്തി. 

ENGLISH SUMMARY:

The County Championship match between Glamorgan and Gloucestershire went down to the last ball