abhishek-sharma

India's batsman Abishek Sharma celebrates after scoring 100 runs

TOPICS COVERED

സിംബാബ്‌വെയെ നൂറു റണ്‍സിന് തോല്‍പിച്ച് ട്വന്റി 20 പരമ്പരയില്‍ ഒപ്പമെത്തി ഇന്ത്യ. അഭിഷേക് ശര്‍മയുടെ ആദ്യ രാജ്യാന്തര സെഞ്ചറിയാണ് ഇന്ത്യയ്ക്ക് വമ്പന്‍ ജയമൊരുക്കിയത്. 235 റണ്‍സ് പിന്തുടര്‍ന്ന സിംബാബ്്വെ 134 റണ്‍സിന് ഓള്‍ ഓട്ടായി. പരമ്പരയിലെ മൂന്നാം മല്‍സരം ബുധനാഴ്ച നടക്കും. സഞ്ജു സാംസണും മൂന്നാം മല്‍സരത്തിന് ടീമിനൊപ്പം ചേരും. 

 

ആദ്യ മല്‍സരത്തിലെ ‍തോല്‍വിയുടെ ഞെട്ടലില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ ഇന്ത്യയുടെ തനിസ്വരൂപം കണ്ടു സിംബാബ്്്വെ. രോഹിത് ശര്‍മയുടെ വിരമിക്കലോടെ ഒഴിവുവന്ന ഓപ്പണിങ് സ്ഥാനത്തിലേക്ക് നോട്ടമിട്ട് അഭിഷേക് ശര്‍മയുടെ സെഞ്ചറി 

തുടര്‍ച്ചയായി മൂന്ന് സിക്റുകള്‍ പറത്തിയാണ് അഭിഷേക് 100 റണ്‍സ് തികച്ചത്. ഈ വര്‍ഷം അഭിഷേകിന്റെ സിക്സറുകളുടെ എണ്ണം 47 ആയതോടെ ഏറ്റവുമധികം സിക്സറുകളെന്ന േനട്ടത്തില്‍ രോഹിതിന് പിന്തള്ളി. ഋതുരാജ് ഗെയ്ക്വാദിന്റെ 77 റണ്‍സും  22 പന്തില്‍ 48 റണ്‍സെടുത്ത റിങ്കുവിന്റെ ഫിനിഷിങ്ങും ചേര്‍ന്നതോടെ ഇന്ത്യ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ നേടിയത്  234 റണ്‍സ്. കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന സിംബാബ്്വെ 134 റണ്‍സിന് പുറത്തായി. മുകേഷ് കുമാറും ആവേശ് ഖാനും മൂന്നുവിക്കറ്റ് വീതം വീഴ്ത്തി. ഒരുവിക്കറ്റ് നഷ്ടത്തില്‍  40 റണ്‍സില്‍ നിന്നാണ് സിംബാബ്്വയുടെ തകര്‍ച്ച. 

ENGLISH SUMMARY:

India blow away Zimbabwe by 100 runs to level series at 1-1