yuvi-dhoni

TOPICS COVERED

2007ലെ ട്വന്റി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന് എതിരെ ഒരോവറില്‍ ആറ് സിക്സ് യുവരാജ് സിങ് പറത്തുമ്പോള്‍ നോണ്‍സ്ട്രൈക്കേഴ്സ് എന്‍ഡില്‍ എം.എസ്.ധോണിയായിരുന്നു. 2011 ഏകദിന ലോകകപ്പില്‍ വാങ്കഡെയില്‍ കിരീടത്തിലേക്ക് ഇന്ത്യയെ എത്തിച്ച് ധോണിയുടെ സിക്സ് പറന്നപ്പോള്‍ നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡില്‍ യുവരാജും. ക്രിക്കറ്റ് ലോകം എന്നും ഓര്‍മിക്കുന്ന നിമിഷങ്ങളില്‍ ഒരുമിച്ചുണ്ടായിരുന്നവര്‍. എന്നാല്‍ എക്കാലത്തേയും മികച്ച ഇലവനെ യുവരാജ് തിരഞ്ഞെടുത്തപ്പോള്‍ അതില്‍ ഇന്ത്യയെ മൂന്ന് ഐസിസി കിരീടങ്ങളിലേക്ക് നയിച്ച നായകന് ഇടമുണ്ടായില്ല. 

സച്ചിനും പോണ്ടിങ്ങുമാണ് യുവിയുടെ എക്കാലത്തേയും മികച്ച ഇലവനില്‍ ഓപ്പണിങ്ങില്‍ വരുന്നത്. മൂന്നാമത് കോലിയും നാലാമത് രോഹിത്തും. അഞ്ചാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്യാപ്റ്റന്‍ ഡിവില്ലിയേഴ്സ്. വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ഓസ്ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റിനെയാണ് യുവതി തിരഞ്ഞെടുത്തത്. 

ഓസ്ട്രേലിയന്‍ സ്പിന്‍ ബോളിങ് ഇതിഹാസം ഷെയ്ന്‍ വോണ്‍ ആണ് ഏഴാമത്. ലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് യുവിയുടെ ഇലവനിലെ മറ്റൊരു സ്പിന്നര്‍. മഗ്രാത്ത്, വസീം അക്രം എന്നിവര്‍ പേസ് ബോളര്‍മാരായി വരുന്നു. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ഫ്ലിന്റോഫാണ് ഇലവനിലെ ഓള്‍റൗണ്ടര്‍. 12ാമനായി ഒരാളെ ഉള്‍പ്പെടുത്താനായാല്‍ ആരെ തിരഞ്ഞെടുക്കും എന്ന ചോദ്യത്തിന് തന്റെ പേര് തന്നെയാണ് യുവരാജ് തിരഞ്ഞെടുത്തത്. 

യുവരാജ് സിങ്ങിന്റെ എക്കാലത്തേയും മികച്ച ഇലവന്‍; സച്ചിന്‍ ടെണ്ടുല്‍ക്കര്‍, റിക്കി പോണ്ടിങ്, രോഹിത് ശര്‍മ, വിരാട് കോലി, ഡിവില്ലിയേഴ്സ്, ആദം ഗില്‍ക്രിസ്റ്റ്, ഫ്ളിന്റോഫ്, ഷെയ്ന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍, മഗ്രാത്ത്, വസീം അക്രം

ENGLISH SUMMARY:

When Yuvraj picked the best XI of all time, there was no place for the captain who led India to three ICC titles