sajana-and-asha-t20

വനിതാ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ വനിതാ ടീമില്‍ മലയാളി താരങ്ങളായ സജന സജീവനും ആശ ശോഭനയും ഇടംപിടിച്ചു. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീമില്‍  സ്മൃതി മന്ഥന, ഷഫാലി വര്‍മ, ദീപ്തി ശര്‍മ, ജമീമ റോഡ്രിഗസ് എന്നിവരും സ്ഥാനം നിലനിര്‍ത്തി. ആദ്യമായാണ് രണ്ട് മലയാളി താരങ്ങള്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഒരേ സമയം ഇടംപിടിക്കുന്നത്. ഒക്ടോബര്‍ മൂന്നുമുതല്‍ ദുബായിലാണ് ട്വന്റി 20 ലോകകപ്പ്. 

 
ENGLISH SUMMARY:

BCCI announces India's squad for Women's T20 World Cup 2024